കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം ,മുംബൈയിൽ ഇന്ന് മരണം 27
മഹാരാഷ്ട്രയിൽ ഇന്ന് 90 പുതിയ COVID19 പോസിറ്റീവ് കേസുകളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക് :കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം.കര്‍ണാടകയില്‍ ഇന്നലെ രാത്രിയും ഇന്നുമായാണ് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേവനഗരയില്‍ രണ്ടു പേരും ബിഡാരിയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ കര്ണാടകത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മരണസംഖ്യ 25 ആയി. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിൽ ഇന്ന് 90 പുതിയ COVID19 പോസിറ്റീവ് കേസുകളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 12296 ഉം മരണസംഖ്യ 521 ഉം ആണ്. 121 രോഗികളെ ഇന്ന് ഡിസ്ചാർജ് ചെയ്തു, ആകെ 2000 രോഗികളെയാണ് ഇന്ന് ഡിസ്ചാർജ് ചെയ്തുത് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു മുംബൈയിൽ ഇന്ന് 547 പുതിയ COVID19 കേസുകളും 27 മരിച്ചു. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 8172 ആയി മരണങ്ങൾ 322 ഉം ആണ്. 137 രോഗികളാണ് ഇന്ന് സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്തുത്; മുംബയിൽ ഇതുവരെ 1704 രോഗികളെ ഡിസ്ചാർജ് ചെയ്തു പൊതുജനാരോഗ്യ വകുപ്പ്
ആന്ധ്രാപ്രദേശിൽ ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ചെന്നൈയിലെ കോയന്‍പേട് മാര്‍ക്കറ്റില്‍ നിന്ന് ഇതുവരെ 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
തമിഴ്നാട്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള ലോക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സീല്‍ ചെയ്യപ്പെട്ട മേഖകളിലും റെഡ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നാട്ടിലേയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ ചെന്നൈയിലെ വിവിധ മേഖലകളില്‍ സംഘടിച്ചത്, സംഘര്‍ഷത്തിനിടയാക്കി. ഇക്കാര്യത്തില്‍ നോഡല്‍ ഓഫിസറെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെയാണ് സമരം അവസാനിച്ചത്.
തെലങ്കാനയില്‍ ഇന്നലെ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1044 ആണ് രോഗബാധിതര്‍. 464 പേര്‍ രോഗമുക്തരായി. 28 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ അഞ്ചുപേര്‍ക്ക് രോഗം ഭേദമായി.