രാജ്യത്ത് കോവിഡ് മരണം 681ആയി 21,370 പേർ രോഗ ബാധിതർ
മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ഇന്‍ഡോര്‍, പൂനെ, ജയ്പൂര്‍, ഹൈദരാബാദ്, ചെന്നൈ,സൂറത്ത് ,ആഗ്ര എന്നീ നഗരങ്ങളിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
ന്യൂഡൽഹി: വേൾഡോ മീറ്റർ നൽകുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ21,370 കോവിഡ് 19 കേസുകളാണ് മരണം 681സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത്. രാജ്യത്തെ കോവിഡ് രോഗവ്യാപനം പകുതിയില്‍ അധികവും പത്തു പ്രധാന നഗരങ്ങളിലാണ്.
മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ഇന്‍ഡോര്‍, പൂനെ, ജയ്പൂര്‍, ഹൈദരാബാദ്, ചെന്നൈ,സൂറത്ത് ,ആഗ്ര എന്നീ നഗരങ്ങളിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ നഗരങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും കൂടുതല്‍ ടെസ്റ്റിംഗ് സൗകര്യം ഉള്ളതിനാലുമാണ് കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നാണ് വിലയിരുത്തൽ.
അതേസമയം കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ‘ ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി’ക്കു അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. മൂന്നു ഘട്ടങ്ങളിലായാണ് ഈ തുക വിനിയോഗിക്കുന്നത്.
കോവിഡ് കണക്കുകൾ ഇങ്ങനെ
മഹാരാഷ്ട്ര: 18 മരണം; 431 പുതിയ കേസുകൾ; ആകെ 5,649
ഗുജറാത്ത്: 135 പുതിയ COVID19 പോസിറ്റീവ് കേസുകൾ; ആകെ 2,407
ദില്ലി: മരണസംഖ്യ 48 ആയി; മൊത്തം നില 2,248
രാജസ്ഥാൻ: 153 പുതിയ കേസുകൾ; ആകെ 1,888
തമിഴ്നാട്: 33 പുതിയ പോസിറ്റീവ് കേസുകൾ; ആകെ 1,629
ഉത്തർപ്രദേശ്: 112 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു; ആകെ 1,449
തെലങ്കാന: 15 പുതിയ കേസുകൾ; 1 മരണം ഇന്ന് റിപ്പോർട്ട് ചെയ്തു; മൊത്തം നില 943 ആണ്
കേരളം: 11 ടെസ്റ്റ് പോസിറ്റീവ്; ആകെ 437
കർണാടക: 9 ടെസ്റ്റ് പോസിറ്റീവ്; മൊത്തം നില 427 ആണ്
വെസ്റ്റ് ബംഗാൾ: പശ്ചിമ ബംഗാൾ: 32 പുതിയ കോവിഡ് -19 രോഗികൾ; സജീവമായ കേസുകൾ 300 ആയി ഉയരുന്നു
ഹരിയാന: 3 മരണം; ആകെ സജീവ കേസ് 103; ആകെ സ്ഥിരീകരിച്ച കേസ് 264
പഞ്ചാബ്: 6 ടെസ്റ്റ് പോസിറ്റീവ്; മൊത്തം നില 257 ആണ്
ബിഹാർ: 5 പോസിറ്റീവ് കേസുകൾ കൂടി; പോസിറ്റീവ് കേസുകളുടെ എണ്ണം 141 ആയി ഉയരുന്നു
ഒഡീഷ: 4 ടെസ്റ്റ് പോസിറ്റീവ്; ആകെ 83
ഉത്തരാഖണ്ഡ്: തുടർച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; ആകെ നില 46 ആണ്
ജാർഖണ്ട്: 1 ടെസ്റ്റുകൾ കൂടി പോസിറ്റീവ്; ആകെ നില 46 ആണ്
ഛത്തീസ്ഗഡ്: സംസ്ഥാനത്ത് ആകെ COVID19 കേസുകളുടെ എണ്ണം 36 ആണ്
ചണ്ഡിഗഡ് : ഇതുവരെ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല; മൊത്തം നില 27 ആണ്