രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു,മരണസംഖ്യ90 ,രോഗബാധിതരുടെ എണ്ണം 2,567 പിന്നിട്ടു
രാജ്യത്ത് മാത്രം രോഗം സ്ഥിരീകരിച്ചത് 478 പേർക്കാണ്. ഇതിൽ 92 പേർ ഡൽഹിയിൽ നിന്നും 67 പേർ മഹാരാഷ്ട്രയിൽ നിന്നും ആണ്. 24 മണിക്കൂറിനിടെ 7 പേർ രോഗവിമുക്തി നേടിയപ്പോൾ ഒമ്പത് മരണം റിപ്പോർട്ട് ചെയ്തു.
ഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 478 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2,567 പിന്നിട്ടു മരണസംഖ്യ 72 കടന്നു.ഏപ്രിൽ മാസം അവസാനം വരെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വർധനവ് രേഖപ്പെടുത്തും എന്നാണ് ഐസിഎംആര്‍ പ്രതീക്ഷിക്കുന്നത്. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.
രാജ്യത്ത് മാത്രം രോഗം സ്ഥിരീകരിച്ചത് 490 പേർക്കാണ്. ഇതിൽ 92 പേർ ഡൽഹിയിൽ നിന്നും 67 പേർ മഹാരാഷ്ട്രയിൽ നിന്നും ആണ്. 24 മണിക്കൂറിനിടെ 7 പേർ രോഗവിമുക്തി നേടിയപ്പോൾ ഒമ്പത് മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 2 പേരുടെ അന്തിമ പരിശോധനഫലം മരണശേഷമാണ് വന്നത്.രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം 11,092 കോടി അനുവദിച്ചിട്ടുണ്ട്. ദുരന്ത നിവാരണ ഫണ്ട് വഴിയാണ് തുക നൽകിയിട്ടുള്ളത്.
തബ്‍ലീഗി ജമാഅത്ത് സംഗമം നടന്നില്ലായിരുന്നുവെങ്കിൽ രോഗബാധിതരുടെ എണ്ണം 62 ശതമാനം കുറയ്ക്കാമായിരുന്നു എന്നാണ് ഐസിഎംആര്‍ കരുതുന്നത്. സംഗമത്തിൽ പങ്കെടുത്ത 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 9000 പേരെ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. എന്നാൽ ഇത്രയും അധികം പേർ അടുത്തിടപഴകിയവരെ കണ്ടെത്തുക എളുപ്പമല്ല.
മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഇതുവരെ 490 പേർക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയിൽ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 67പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ധാരാവിയിലെ ചേരിയിൽ മരണവും രോഗവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ.രോഗം സ്ഥിരീകരിച്ച ശുചീകരണ തൊഴിലാളിയുമായി സമ്പർക്ക നടത്തിയ 28 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 15 ലക്ഷം ആളുകൾ താമസിക്കുന്ന ചേരിയാണ് ധാരാവി. അതിനാൽ സാമൂഹിക വ്യാപന ആശങ്കയും നിലനിൽക്കുന്നു.
മുംബൈ വിമാനത്താവളത്തിലെ 11 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 142 പേർ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളെ തുടർന്നു മുംബൈ പോലീസിലെ ഡിസിപിയെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പിളുകൾ പരിശോധനക്കയച്ചു. അദ്ദേഹത്തിനു കീഴിലുള്ള 12 ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.
50 പേർക്ക് ഇതുവരെ രോഗം ഭേദമായി. പ്രതിരോധ നടപടികൾക്കായി 2455 ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. മുംബൈ കോര്‍പറേഷനില്‍ കോവിഡ് ബാധിതരെ കണ്ടെത്താന്‍ പ്രത്യേക ഫ്ലൈയിങ് സ്ക്വാഡും പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ 5000 സിസിടിവി ക്യാമറകളുടെ സഹായവും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
കോവിഡ് 19 ബാധിച്ച് തെലങ്കാനയിൽ ഇന്നലെ രണ്ട് പേർ കൂടി മരിച്ചു. 11 പേരാണ് ഇതുവരെ തെലങ്കാനയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. തമിഴ്‍നാട്ടിൽ 102 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 411 ആയി. ആന്ധ്രപ്രദേശിൽ ആദ്യ മരണം സ്ഥിരീകരിച്ചു.നിസാമുദ്ദീനിൻ നിന്ന് തിരിച്ചെത്തിയവരാണ് തെലങ്കാനയിൽ മരിച്ചത്. ഇന്നലെ 75 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. എല്ലാവരും തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ആന്ധ്ര പ്രദേശിൽ ഇന്നലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. വിജയവാഡ സ്വദേശി 55 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു. ഇയാളും രോഗബാധിതനാണ്. മാർച്ച് 30നാണ് മരണം സംഭവിച്ചത്. ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
തമിഴ്‍നാട്ടിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 344 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് കണ്ടെത്തിയ 102 പേരിൽ, 100 പേരും ആകെ രോഗബാധിതരിൽ 411 പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്.484 പേരുടെ പരിശോധന ഫലം കൂടി ഇനി പുറത്ത് വരാനുണ്ട്. തമിഴ്‍നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന തുടരുന്നത്.കർണാടകയിൽ ഇന്നലെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയവരാണ്.