കോവിഡ് ബാധിതരുടെ എണ്ണം 62000 ( 67,161 ) കവിഞ്ഞു മഹാരാഷ്ട്രയിൽ മരണം779

ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 779 മരണങ്ങൾ സംസ്ഥാനത്തുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകൾ. ഗുജറാത്തിൽ 472 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശ്- 215. വെസ്റ്റ്ബംഗാൾ-171, രാജസ്ഥാൻ 106, ഉത്തർപ്രദേശ്-74, ഡൽഹി-73, ആന്ധ്രപ്രദേശ്-44, തമിഴ്നാട്-44 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണ സംഖ്യ.

0

ഡൽഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62000 ( 67,161 ) കവിഞ്ഞു. മഹാരാഷ്ടയിൽ രോഗികൾ 22,000 ആയി. അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത്.
മരണസംഖ്യ 2109 (2,212 )ആയി.41,472 പേരാണ് ചികിത്സയിലുള്ളത് . എന്നാൽ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 22,171 ആയി.1278 പുതിയ കേസുകളും 53 മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ രോഗബാധിതര്‍ 13,564 ആയി875 പേര്‍ മരിച്ചു. പൂനെയിൽ 13 മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു.ഗുജറാത്തിൽ 398 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദാണ് മാത്രം 381 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ രോഗ ബാധിതര്‍ 5818 ആയി. ഡൽഹിയിൽ 7000 രോഗികളുടെ എണ്ണം 7000 കടന്നു. സുൽത്താൻപുരിയിൽ 9 പോലിസുകാർക്ക് കൂടി കോവിഡ് കണ്ടെത്തി.

മധ്യ പ്രദേശിൽരോഗികളുടെ എണ്ണം 3614 ആയി .157 പുതിയ കേസുകൾ കൂടി കണ്ടെത്തി. ഇൻഡോറിൽ 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. ഭോപ്പാലിൽ ബി.ജെ.പി എം.എൽ.എ അടക്കം 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ 106 ,ഹരിയാനയിൽ 28 ഉം ഒഡീഷയിൽ 58 പുതിയ കേസുകള്‍ റിപ്പോർട്ടു ചെയ്തു. തൃപുരയിൽ 16 ബി.എസ്.എഫ് ജവാൻമാർക്ക് കൂടി കോവിഡ് കണ്ടെത്തി.ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 779 മരണങ്ങൾ സംസ്ഥാനത്തുണ്ടായെന്നാണ് ഔദ്യോഗിക കണക്കുകൾ. ഗുജറാത്തിൽ 472 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശ്- 215. വെസ്റ്റ്ബംഗാൾ-171, രാജസ്ഥാൻ 106, ഉത്തർപ്രദേശ്-74, ഡൽഹി-73, ആന്ധ്രപ്രദേശ്-44, തമിഴ്നാട്-44 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണ സംഖ്യ.

കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ 30 പേർ രോഗം ബാധിച്ച് മരിച്ചു. പഞ്ചാബിൽ 31 മരണവും റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ 9 മരണങ്ങളും ബിഹാർ, കേരളം എന്നിവിടങ്ങളിൽ 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു.ജാർഖണ്ഡ്-3, ഒഡീഷ, ഛണ്ഡീഗഡ്, അസം, ഹിമാചൽ പ്രദേശ്-2, മേഘാലയ, ഉത്തരാഖണ്ഡ്- 1

You might also like

-