കൊറോണ ബാധിതർ 137 മരിച്ചവരുടെ എണ്ണം മൂന്നായി

കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളിൽ ഇന്ത്യ യാത്രാ വിലക്ക് ഏർപ്പെടുത്തി

0

ഡൽഹി :രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ആകെ 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം നാല്‍പ്പതായി.ഇന്ത്യയിൽ കോവിഡ് 19 രോഗം രണ്ടാം ഘട്ടത്തിലാണെന്ന് ഐ.സി.എം.ആർ അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളിൽ ഇന്ത്യ യാത്രാ വിലക്ക് ഏർപ്പെടുത്തി.കോവിഡ് 19 രോഗം ബാധിച്ച് മുംബൈ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 64 കാരനാണ് ഇന്ന് മരിച്ചത്. ഇയാൾ ദുബായിൽ സന്ദർശനം നടത്തിയിട്ടുണ്ട്. മരിച്ചയാൾ സമ്പർക്കം നടത്തിയ ആളുകളെയും നിരീക്ഷിക്കുന്നുണ്ട്.

15 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് യുപിയിലും മഹാരാഷ്ട്രയിലും കർണ്ണാടകയിലും പുതിയതായി രോഗം സ്ഥിരീകരിച്ചു. ഐ.സി.എം ആറിന്‍റെ 72 കോവിഡ് 19 പരിശോധന ലാബുകളുടെ പട്ടികയിൽ ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റിനെയും തിരുവനന്തപുരം കോഴിക്കോട് തൃശൂർ സർക്കാർ മെഡിക്കൽ കോളജുകളെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് 19: മരണം മൂന്നായി, 137 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രാജ്യം അതീവ ജാഗ്രതയില്‍താജ്മഹൽ ഉൾപ്പടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും മാർച്ച് 31 വരെ അടച്ചു. അഫ്ഗാനിസ്ഥാൻ , ഫിലീപ്പീൻസ്, മലേഷ്യ എന്നിവടങ്ങളിൽ നിന്ന് മാർച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷൻദ്ധൻ രാഷ്ട്രപതിയുമായി ചർച്ച നടത്തി. മഹാരാഷ്ട്രയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ഇടത് കൈയ്യിൽ സർക്കാർ മുദ്ര പതിപ്പിച്ച് തുടങ്ങി. രോഗ സാധ്യതയുള്ളവർ പുറത്ത് ഇറങ്ങി നടക്കുന്നത് തടയാനാണ് ഇതെന്നാണ് സർക്കാർ വിശദീകരണം. മഹാരാഷ്ട്ര സർക്കാർ ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു. ഒറീസയിലെ പുരിയിലും, കൊണാർക്കിലും 144 പ്രഖ്യാപിച്ചു. ഡൽഹിയിലെ ആർ എം എൽ ,സഫ്ദർജംഗ് ആശുപത്രികളിൽ കോവിഡ് പരിശോധനയ്ക്കായി എത്തിയവരുടെ വലിയ നിരയാണ് ഉള്ളത്.

You might also like

-