ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷം 1,533,936 പേരിൽ കൊറോണ ബാധ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6,972 പോസിറ്റീവ് കേസുകളുണ്ട്.

0

ഡൽഹി ;രാജ്യത്തെ കൊവിഡ് കേസുകൾ പതിനഞ്ച് ലക്ഷം കടന്നു. (1,533,936 ) ലോകത്തു ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ , രണ്ടാംസ്ഥാനം ബ്രസീലിനാണ് ഇവിടെ 2,484,649 പേർക്ക് ഇതുവരെ രോഗം സ്ഥികരിച്ചിട്ടുള്ളത് ലോകത്തേറ്റവും കൂടുതൽ സിവിഡ് ബാധിതർ ഉള്ളത് അമേരിക്കയിലെ ഇവിടെ 4,498,343 പേർക്കു കൊവിഡ് സ്‌തികരിച്ചപ്പോൾ മരണപ്പെട്ടത് 152,320 പേരാണ് മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്. കർണാടകയിൽ കൊവിഡ് മരണങ്ങൾ രണ്ടായിരം കടന്നു.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6,972 പോസിറ്റീവ് കേസുകളുണ്ട്. 88 മരണം റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,27,688ഉം മരണം 3,659ഉം ആയി.
ചെന്നൈയിൽ 24 മണിക്കൂറിനിടെ 1,107 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. 24 മരണവുമുണ്ടായി. ആകെ 96,438 കൊവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

ആന്ധ്രയിൽ 7,948 പുതിയ കേസുകളും 58 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,10,297 ആയി. മരണം 1,148ഉം ആയിരിക്കുന്നു. കർണാടകയിൽ ആകെ മരണം 2,055 ആയി. 24 മണിക്കൂറിനിടെ 102 പേർ മരിച്ചു. ബംഗളൂരുവിൽ മാത്രം 40 മരണം റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ ആകെ പോസിറ്റീവ് കേസുകൾ 73,951 ആയി. 24 മണിക്കൂറിനിടെ 3,458 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 1,497 ആയി. പശ്ചിമ ബംഗാളിൽ ആകെ പോസിറ്റീവ് കേസുകൾ 62,964 ആയി. ഗുജറാത്തിൽ 1,108ഉം, രാജസ്ഥാനിൽ 1072ഉം, ഡൽഹിയിൽ 1,056ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പശ്ചിമ ബംഗാളിൽ അടുത്ത മാസം രണ്ട്, ഒൻപത് തീയതികളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു. ബക്രീദ്, രക്ഷാബന്ധൻ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

You might also like

-