രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 725 ആയി,24 മണിക്കുറിനിടെ 4 മരണം

രാജസ്ഥാൻ, ബീഹാർ,പഞ്ചാബ്,ഗോവ, ആൻഡമാൻ, ഡൽഹി, ആന്ധ്ര പ്രദേശ്, തെലങ്കാന, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഇന്നലെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

0

രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻവർധനവ്. വൈറസ് ബാധിതരുടെ എണ്ണം 725 ആയി. മരണസംഖ്യ 18 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കുറിനിടെ 4 മരണവും, 75 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ് സംസ്ഥാനങ്ങൾ.

കർണാടകയിലെ തുമക്കുരുവിലാണ് ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. രണ്ട് ദിവസങ്ങളിലായി രോഗ ബാധിതരുടെ എണ്ണവും വലിയതോതിൽ വർധിച്ചു. അത്യന്തം ഗുരുതരമായ കണക്കുകളാണ് സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവരുന്നത്. കേരളം ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. രാജസ്ഥാൻ, ബീഹാർ,പഞ്ചാബ്,ഗോവ, ആൻഡമാൻ, ഡൽഹി, ആന്ധ്ര പ്രദേശ്, തെലങ്കാന, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഇന്നലെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ് സംസ്ഥാനം മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒന്നര വയസുള്ള കുട്ടിയും. നവി മുംബൈ സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ മുത്തച്ഛൻ ഒരു പള്ളിയിലെ മൗലവിയാണ്. പള്ളിയിലെത്തിയ ഫിലിപ്പൈൻസ് സ്വദേശികളുമായുള്ള സമ്പർക്കത്തിൽ ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കുടുംബത്തെയും പരിശോധനയ്ക്ക് വിധേയരാക്കിയത്.


ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ഈ ആശങ്ക നിലനിൽക്കുന്നു. ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത 39 പേരിൽ പത്ത് പേരുടേത് പ്രാദേശിക വ്യാപനമാണ്. അതിനിടെ കൊവിഡ് 19 സംശയിക്കുന്ന 85 കാരനായ ഡോക്ടർ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. കൊവിഡ് മരണമാണോ എന്ന കാര്യം സ്ഥിരീകരിക്കാൻ ആരോഗ്യ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.

You might also like

-