അതിർത്തിയിലെ നിർമ്മാണങ്ങൾ പൊളിച്ചു നിക്കും ഇന്ത്യയും ചൈനയും ധാരണയിലെത്തി
ഇരു രാജ്യങ്ങളുടെയും സൈനിക തല ചർച്ചക്കൊടുവിലാണ് നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന കാര്യത്തിൽ തീരുമാനമായത് . ഇന്ത്യയുടെ ചില പോസ്റ്റുകൾ ഒഴിച്ചാൽ ചൈനയാണ് മേഖലയിൽ വ്യാപകമായ നിർമാണങ്ങൾ നടത്തിയത്. ഫിംഗർ 4 മുതൽ 8 വരെയുള്ള മേഖലയിൽ സൈനിക പട്രോളിംഗും ചൈന അവസാനിപ്പിക്കും
ഡൽഹി :അതിർത്തി സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഏപ്രിലിന് ശേഷം അതിർത്തിയിൽ സ്ഥാപിച്ച എല്ലാം നിർമ്മാണങ്ങളും നീക്കം ചെയ്യാൻ ഇന്ത്യയും ചൈനയും നടപടി ആരംഭിച്ചു .ഇരു രാജ്യങ്ങളുടെയും സൈനിക തല ചർച്ചക്കൊടുവിലാണ് നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന കാര്യത്തിൽ തീരുമാനമായത് . ഇന്ത്യയുടെ ചില പോസ്റ്റുകൾ ഒഴിച്ചാൽ ചൈനയാണ് മേഖലയിൽ വ്യാപകമായ നിർമാണങ്ങൾ നടത്തിയത്. ഫിംഗർ 4 മുതൽ 8 വരെയുള്ള മേഖലയിൽ സൈനിക പട്രോളിംഗും ചൈന അവസാനിപ്പിക്കും.അതിർത്തി സംഘർഷത്തിന് അറുതിവരുത്താൻ മൂന്ന് ഘട്ടങ്ങളിലായ് പിന്മാറ്റം നടത്താൻ ഇന്ത്യയും ചൈനയും തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതിനൊടനുബധിച്ചാണ് ചൈനയുടെ മേഖലയിലെ നിർമാണങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വച്ചത്. മുൻപ് എതിർത്ത് ഈ നിർദേശങ്ങളോട് ചൈന മുഖം തിരിക്കുകയാണുണ്ടായത്