“ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ”കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി

പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍, അവശ്യ ചികിത്സാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും കേന്ദ്രീകൃത സംവിധാനമൊരുക്കല്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന വ്യാപനം തടയുന്നതിനായി കേന്ദ്ര- സംസ്ഥാന ആരോഗ്യ മേഖലകളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക എന്നിവയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

0

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ‘ ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി’ക്കു അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. മൂന്നു ഘട്ടങ്ങളിലായാണ് ഈ തുക വിനിയോഗിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം പരിഗണിച്ച് ദ്രുത പ്രതികരണത്തിനായി 7,774 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. അടുത്ത ഒന്നു മുതല്‍ നാലു വര്‍ഷത്തിനകം മിഷൻ മോഡ് രീതിയിൽ ബാക്കി തുക നൽകും. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പരിശോധനാ സംവിധാനങ്ങളുടെ വികസനം, പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍, അവശ്യ ചികിത്സാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും കേന്ദ്രീകൃത സംവിധാനമൊരുക്കല്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന വ്യാപനം തടയുന്നതിനായി കേന്ദ്ര- സംസ്ഥാന ആരോഗ്യ മേഖലകളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക എന്നിവയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.കൊറോണക്കായി പരിശോധനാ കേന്ദ്രങ്ങളും നിരീക്ഷണ സംവിധാനവും ഒരുക്കുക, ജൈവ സുരക്ഷാ ഒരുക്കങ്ങള്‍, മഹാമാരിയെ കുറിച്ചുള്ള ഗവേഷണം, സമൂഹത്തിലെ വിവിധ തുറകളില്‍ സജീവമായി ഇടപെട്ട് അപകട സാധ്യതകളെ കുറിച്ചുള്ള ആശയവിനിമയം ഉറപ്പാക്കല്‍ എന്നിവയിലൂടെ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാനും പ്രതിരോധിക്കാനുമുള്ള നടപടികളും കേന്ദ്ര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് ഈ പദ്ധതിക്കായുള്ള ഇടപെടലുകളും സംരംഭങ്ങളും നടപ്പിലാക്കുന്നത്.

You might also like

-