മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ . കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി

മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവർ പറഞ്ഞു

0

ഡൽഹി | സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവർ പറഞ്ഞു.78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമു. ‘പട്ടികജാതി- പട്ടികവർഗ-മറ്റ് പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾ എന്നിവരുടെ ക്ഷേമത്തിനായി അഭൂതപൂർവമായ നടപടികൾ ആരംഭിച്ച നരേന്ദ്ര മോദി സർക്കാർ സാമൂഹിക നീതിക്കാണ് മുൻഗണന നൽകുന്ന’തെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

‘സാമൂഹിക ജനാധിപത്യത്തിൻ്റെ അടിത്തറയിലല്ലാതെ രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കില്ലെ’ന്ന് ബി ആർ അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് മുർമു വ്യക്തമാക്കി. ജനാധിപത്യത്തിൻ്റെ പുരോഗതി സാമൂഹിക ജനാധിപത്യത്തിൻ്റെ ദൃഢീകരണത്തിൻ്റെ തെളിവാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. വൈവിധ്യവും ബഹുസ്വരതയും ഉൾക്കൊള്ളുന്ന ഒരു യോജിച്ച രാഷ്ട്രമായി ഇന്ത്യ മുന്നോട്ട് പോകുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

നേരിട്ടുള്ള സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി സമാജിക് ഉത്താൻ എവം റോസ്ഗർ ആധാരിത് ജൻകല്യൺ (PM-SURAJ), പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN) എന്നിവയുൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി സർക്കാർ സംരംഭങ്ങളെക്കുറിച്ച് പ്രസിഡൻ്റ് മുർമു പ്രസംഗത്തിൽ എടുത്തുപറഞ്ഞു.എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്സ് വേദിയിൽ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തെ അഭിനന്ദിക്കുന്നു. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ദ്രൗപദി മുർമു ആ​ഹ്വാനം ചെയ്തു

You might also like

-