വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഓസ്ട്രേലിയയെ 17 റണ്‍സിന് വീഴ്ത്തി ഇന്ത്യ

0

സിഡ്നി: വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നാല് തവണ ജേതാക്കളും നിലവിലെ ചാമ്ബ്യന്‍മാരുമായ ഓസ്ട്രേലിയയെ ഇന്ത്യ 17 റണ്‍സിന് തോല്‍പ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത് 132 റണ്‍സ് നേടിയ ഇന്ത്യ ബൗളിംഗില്‍ ഓസീസിനെ 19.5 ഓവറില്‍ 115 റണ്‍സിന് ഓള്‍ഒൗട്ടാക്കി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ പൂനം യാദവാണ് വിജയശില്പി. പൂനം കളിയിലെ താരവുമായി.ഓപ്പണര്‍ അലീസ ഹീലി അടിച്ചു തകര്‍ത്തതോടെ ഓസീസിന് മിന്നുന്ന തുടക്കം ലഭിച്ചിരുന്നു. 35 പന്തില്‍ 51 റണ്‍സ് നേടിയ അലീസ ആറ് ഫോറും ഒരു സിക്സും നേടി. 55/1 എന്ന ശക്തമായ നിലയില്‍ നിന്ന ഓസീസിനെ പൂനം യാദവാണ് കറക്കി വീഴ്ത്തിയത്.

You might also like

-