കേന്ദ്ര ബഡ്‌ജറ്റില്‍ ആദായ നികുതി കുറഞ്ഞേക്കും ; ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്

കേന്ദ്ര ബഡ്‌ജറ്റില്‍ ആദായ നികുതി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തുന്നത്

0

2020-21 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബഡ‌്ജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുമ്ബോള്‍ നിരവധി പ്രതീക്ഷകളാണ് ഉയരുന്നത്. വരുന്ന കേന്ദ്ര ബഡ്‌ജറ്റില്‍ ആദായ നികുതി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തുന്നത്. സമ്ബദ്‌ വളര്‍ച്ചയ്ക്ക് ഉണര്‍വേകാനും ഉപഭോക്തൃ വിപണിക്ക് കരുത്തേകാനും ലക്ഷ്യമിട്ട് ഇക്കുറി കേന്ദ്ര ബഡ്‌ജറ്റില്‍ ആദായ നികുതി നിരക്കുകളില്‍ സമഗ്ര മാറ്റത്തിന് ധനമന്ത്രി തയ്യാറായേക്കും.

രാജ്യത്തിന്‍റെ ജി.ഡി.പി വളര്‍ച്ച ജൂലായ് – സെപ്‌തംബര്‍ പാദത്തില്‍ ആറുവര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 4.5 ശതമാനത്തിലേക്ക് തകര്‍ന്നിരുന്നു. ഉപഭോക്തൃ വിപണി എക്കാലത്തെയും മോശം അവസ്ഥയിലാണ്.
വ്യവസായ വളര്‍ച്ചയിലും കയറ്റുമതിയിലും മുരടിപ്പുണ്ട്.

കമ്പനികൾക്കു നേട്ടം പകരാനായി കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനത്തിലേക്കും പുതിയ കമ്ബനികള്‍ക്ക് 15 ശതമാനത്തിലേക്കും ധനമന്ത്രാലയം കുറച്ചിരുന്നു.
എന്നാല്‍, ഉപഭോക്തൃ വിപണിക്ക് ഉണര്‍വേകാന്‍ വേണ്ടത് വ്യക്തിഗത ആദായ നികുതി ഇളവാണെന്ന വാദമുണ്ട്. കമ്ബനികള്‍ക്ക് മാത്രം നികുതിയിളവ് നല്‍കിയതിലുള്ള ജനരോഷം മറികടക്കാനും ഇക്കുറി ബഡ്‌ജറ്റില്‍ വ്യക്തിഗത ആദായ നികുതി കുറയ്‌ക്കാനോ സ്ളാബ് പരിഷ്‌കരിക്കാനോ ധനമന്ത്രി തയ്യാറായേക്കും.

ആദായ നികുതി ഇളവ് കുറയുന്നത്, വിപണിയിലേക്ക് കൂടുതല്‍ പണമൊഴുകാന്‍ കാരണമായേക്കും. രണ്ടര ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ബാദ്ധ്യതയില്ല രണ്ടരലക്ഷം രൂപയ്ക്ക് മേല്‍ മുതല്‍ അഞ്ചുലക്ഷം രൂപവരെ നികുതി 5% ആയിരിക്കും

You might also like

-