തൃശൂരിൽ അമ്മയും രണ്ടു മക്കളും വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

ചിറമേനങ്ങാട് റോഡിൽ മെഹഫിൽ മൻസിലിൽ ഹാരിസിന്റെ ഭാര്യ ഷഫീന (28), മക്കളായ അജുവ (3), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്.മൂന്നുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയായിരുന്നു

0

തൃശൂർ| കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്ന്പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ചിറമേനങ്ങാട് റോഡിൽ മെഹഫിൽ മൻസിലിൽ ഹാരിസിന്റെ ഭാര്യ ഷഫീന (28), മക്കളായ അജുവ (3), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്.മൂന്നുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയായിരുന്നു.

വീടിനു മുകളിലെ ബാൽക്കണിയിലാണ് മൂന്നു മൃതദേഹങ്ങളും കിടന്നിരുന്നത്.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയിലാണ് കുടുംബം വീട്ടിലെത്തിയത്. സംഭവം നടക്കുമ്പോൾ ഭർത്താവിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു.വിവരമറിഞ്ഞ് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.
കത്തിക്കാനുള്ള ഇന്ധനം കൊണ്ടുവന്നത് എന്ന് കരുതുന്ന രണ്ടു കുപ്പികളും, ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന ഡയറിയും കാർ പോർച്ചിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.എരുമപ്പെട്ടി പൊലീസും സയന്‍റിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.റാസൽഖൈമയിൽ ജോലിചെയ്യുന്ന ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് ആറുമാസം മുമ്പാണ് നാട്ടിൽ അവധിക്കെത്തി തിരിച്ചു പോയത്

You might also like

-