ഓടുന്ന ട്രെയിനില്‍വെച്ച് എയ്ഡ്‌സ് രോഗിയും വിധവയുമായ 22-കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാംത്സഗം ചെയ്തു
പട്‌ന-ഭഭുവാ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് ഞെട്ടിക്കുന്ന സംഭവം
പട്‌ന: ഓടുന്ന ട്രെയിനില്‍വെച്ച് എയ്ഡ്‌സ് രോഗിയും വിധവയുമായ 22-കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാംത്സഗം ചെയ്തു. പട്‌ന-ഭഭുവാ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ബീഹാര്‍ കൈമൂറിലെ ചൈതി ഗ്രാമവാസികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.എയ്ഡ്‌സ് രോഗിയായ യുവതി, ബീഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററിലാണ് ചികിത്സ തേടുന്നത്. തിങ്കളാഴ്ച ആശുപത്രിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.കുദ്ര സ്റ്റേഷനിലിറങ്ങേണ്ട പ്രതികള്‍ സ്ഥലമെത്തിയിട്ടും ഇറങ്ങിയില്ല
രാത്രി, കമ്ബാര്‍ട്ട്‌മെന്റില്‍ ആളൊഴിഞ്ഞതോടെ, അവസാന സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്ബായി യുവതിയെ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് അവസാന സ്‌റ്റേഷനായ ഭഭുവായില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഒരു കമ്ബാര്‍ട്ട്‌മെന്റിന്റെ മാത്രം വാതിലും ജനലുകളും അടച്ചിട്ടിരിക്കുന്നത് റെയില്‍വേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ റെയില്‍വേ പോലീസ് പരിശോധിച്ചതിലൂടെയാണ് പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടത്. തുടര്‍ന്ന് ഇരുവരെയും പോലീസ് കയ്യോടെ പിടികൂടി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.