എൻ എസ്പ്ര എസ് പ്രനിധി സഭയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം സഭ ബഹിഷ്ക്കരിച്ച് ആറു പേർ ഇറങ്ങിപ്പോയി

ജനറൽ സെക്രട്ടറിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂർ മധു പറഞ്ഞു

0

ചങ്ങനാശ്ശേരി| നായർ സർവീസ് സൊസൈറ്റിപ്രതിനിധി സഭയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം പ്രതിനിധി സഭ ബഹിഷ്ക്കരിച്ച് ആറു പേർ ഇറങ്ങിപ്പോയി.കലഞ്ഞൂർ മധു,പ്രശാന്ത് പി കുമാർ,മാനപ്പള്ളി മോഹൻ കുമാർ വിജയകുമാരൻ നായർ,രവീന്ദ്രൻ നായർ,അനിൽകുമാർ എന്നിവരാണ് ഇറങ്ങിപ്പോയത്.300 അംഗ പ്രതിനിധി സഭയിൽ നിന്നാണ് 6 പേർ ഇറങ്ങി പോയത്.ജനറൽ സെക്രട്ടറിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂർ മധു പറഞ്ഞു.ധനമന്ത്രി കെ. എൻ. ബാലഗോപലിന്‍റെ സഹോദരൻ കൂടിയാണ് കലഞ്ഞൂർ മധു.26 വർഷമായി മധു ഡയറക്ടർ ബോർഡ് അംഗമാണ്.ഇന്ന് മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയിൽ നിന്നുള്ള ഇറങ്ങിപോക്ക്.

അതേസമയം സംഘടനയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് എൻ എസ് എസ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി.ബജറ്റും ഡയറക്ടർ ബോർഡ് യോഗവും സുഗമമായി നടക്കുന്നെന്നും നേതൃത്വം വിശദീകരിച്ചു.പ്രതിനിധി സഭ യോഗത്തിൽ ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ കടുത്ത വിമർശനം ഉന്നയിച്ചു.സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് ശ്രമിക്കുന്നു.
അവർ ചെയ്യുന്നത് കൊടും ചതി.അവർക്ക് സംഘടനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ജനറല്‍ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടിൽ ഇടുക്കി ജില്ലയിലെ എൻ എസ് എസ് നേതൃത്തം കലഹിച്ചു . നേതൃത്ത വിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ടു പോകുകയാണ് .

You might also like

-