കാലൻ കലിയടങ്ങാതെ വാത്തികുടി,45 ദിവസത്തിനിടെ കടക്കെണിയിൽ പെട്ട മരിച്ചത് 3 കർഷകർ

.കർഷക ആത്മഹത്യകൾ ഇപ്പോൾ ഏറ്റവും കൂടുതൽ നടക്കുന്നത് പൂർണമായും കൃഷിയെ മാത്രം ആശ്രയിച്ചു ജിവിക്കുന്ന ജില്ലയിലെ വാത്തികുടി , കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് ജനുവരി രണ്ടിന് മെരിഗിരിയിൽ യുവ കർഷകനായ സന്തോഷിന്റെ ആത്മഹത്യയോടെയാണ് തുടക്കം .കാമാക്ഷി ഗ്രാമപഞ്ചായത്തിൽ താമസക്കാരനായ താന്നിക്കാട്ടു കാലായിൽ സന്തോഷ് വാത്തികുടി ഗ്രാമപഞ്ചായത്തിലുള്ള പുരയിടത്തിലാണ് തൂങ്ങി മരിച്ചത് . ആഴ്ചകൾക്കു ശേഷം പെരിഞ്ചാൻകുട്ടി ചെമ്പകപ്പാറയിൽ സഹദേവൻ എന്ന കർഷകൻ വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു .ഏറ്റവും അവസാനമായി ചെമ്പകപ്പാറ സ്വദേശി നക്കര ശ്രീകുമാറിന്റേത്

0

തോപ്രാംകുടി :ഇടുക്കി ജില്ലയിൽ ഈ വർക്ഷം ഉണ്ടായ കർഷക ആത്മഹത്യകളിൽ ഏറെയും കാർഷിക മേഖലയായ വാത്തികുടി ഗ്രാമപഞ്ചായത്തിൽ . അതിൽ രണ്ടു മരണം ചെമ്പകപ്പാറയിൽ ഒരു കിലോമീറ്റെർ ചുറ്റളവിൽ പൂർണമായും കൃഷിയെ മാത്രം ആശ്രയിച്ചു ഉപജീവനം നടത്തിവരുന്നവരാണ്

വാത്തികുടി നിവാസികൾ കുരുമുളകും കൊക്കോയും ജാതിയും മാറ്റ് പ്രധാനവിളകൾ കഴിഞ്ഞ പ്രളയത്തിൽ സമ്പന്നമായ ഈ കാർഷിക മേഖലയാകെ തകർന്നു നിരവധി ഏക്കറിൽ കൃഷി നാശമുണ്ടായി നിരവധി വീടുകൾ നാമാവശേഷമായി . ഇത്തരത്തിൽ കാർഷിക മേഖലയാകെ തകർന്നതോടെ കർഷരുടെ ഉപജീവന മാർഗ്ഗം വഴിമുട്ടി .പ്രളയത്തിനൊപ്പം വിലത്തകർച്ചയും കീടബാധയും കാലാവസ്ഥ വ്യതിയാനവുംകൂടിയായപ്പോൾ മുഴുവൻ കർഷകരുടെയും പ്രതീക്ഷ നഷ്ട്ടപെട്ടു കടബാധ്യതയിൽ അകപ്പെട്ട കർഷകർക്ക് പ്രതീക്ഷക്ക് വകയില്ലന്ന തോന്നലും മാനസിക പിരിമുറുക്കവും പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുകയാണുണ്ടായത്

മുൻപ്ഇടുക്കി സമാന പ്രതിസന്ധി അനുഭവിച്ച കാലഘട്ടത്തിൽ  കേന്ദ്ര സർക്കാർ പ്രഖ്യാ പിച്ച കാർഷിക പാക്കേജ് ,പിന്നീട് അട്ടിമറിക്കുകയാണുണ്ടായത് .കേന്ദ്ര സർക്കാർ അനുദിച്ച തുകയിൽ ചെറിയ തുക സ്‌പൈസസ് ബോർഡിന് നൽകിയതൊഴിച്ചൽ ജില്ലയുടെ വികസനയായി എംഎസ് സ്വാമിനാഥൻ ആവിഷ്ക്കരിച്ച പദ്ധതികളും പണവും പാഴാക്കി കളയുകയാണ് ഉണ്ടായത്
ഇടുക്കി പാക്കേജ് നടപ്പാക്കാൻ കഴിഞ്ഞിരുന്നു ഇടുക്കിയുടെ സാമ്പത്തിക അടിത്തറ ഇതുപോലെ തകരുകയില്ലായിരുന്നു  കാർഷിക മേഖലയിൽ നിന്നും ഇത്തരം ആത്മഹത്യ വാർത്തകൾ അവർത്തിക്കപെടില്ലായിരുന്നു .പാക്കേജ് ആട്ടി മരിച്ചതിന് പിന്നിൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചവരുടെ ഗുഡാലോചന ഉണ്ട് എന്നത് ഇടുക്കി ക്കാർ പറയുന്ന അടക്കം പറച്ചിൽ മാത്രമല്ല

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഫ്രീ ട്രെഡ് എഗ്രിമെന്റുകളാണ് കാർഷിക മേഖലയെ പ്രതി സന്ധിയിലാക്കിയ ഏറ്റവും വലിയ പ്രശനങ്ങളിൽ ഒന്ന് നമ്മുടെ രാജ്യത്തു ഉത്‌പാദിപ്പിക്കുന്ന കുരുമുളകയും ഏലവും കരാറിന്റെ ഭാഗമായി നികുതിരഹിതമായി രാജ്യത്തേക്ക് എത്തിയതോടെ നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്നതിനൊന്നിനും വിലയില്ലാതായി .ഹൈറേഞ്ഞ്ചിലെ പ്രധാന നാണ്യവിളകളായ കുരുമുളകും ഇളവറും ജാതിയും ഗ്രാമ്പൂവും മെല്ലാം വിദേശ രാജ്യത്തു നിന്നും വലിയതോതിൽ വിലകുറച്ചു . നികുതി രഹിതമായി എത്താൻ തുടങ്ങിയപ്പോൾ നമ്മുടെ ഉത്പന്നങ്ങൾക്ക് വില ലഭിക്കാതായി . ഇതോടൊപ്പം വളങ്ങളുടെയും കീട നാശിനികളുടെയും വിലവർധനയും കർഷകർക്ക് താങ്ങാവുന്നതിനപ്പുറമായി റബ്ബർ വില താഴത്തോടെ ഹൈറേഞ്ച് മേഖലയിൽ റബ്ബർ കൃഷി തന്നെ കർഷകർ ഉപേക്ഷിച്ചു

കർഷർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് അടിസ്ഥാന വില പ്രഘ്യപിക്കാൻ സർക്കാർ തയാറായാൽ വിലത്തകർച്ചയിൽനിന്നും കർഷകരെ രക്ഷിക്കാനാവും അത് വഴി കടക്കെണിയും ആത്മഹത്യയും ഒഴുവാക്കാൻ കഴിയും
കർഷക ആത്മഹത്യകൾ ഇപ്പോൾ ഏറ്റവും കൂടുതൽ നടക്കുന്നത് പൂർണമായും കൃഷിയെ മാത്രം ആശ്രയിച്ചു ജിവിക്കുന്ന ജില്ലയിലെ വാത്തികുടി , കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് ജനുവരി രണ്ടിന് മെരിഗിരിയിൽ യുവ കർഷകനായ സന്തോഷിന്റെ ആത്മഹത്യയോടെയാണ് തുടക്കം .കാമാക്ഷി ഗ്രാമപഞ്ചായത്തിൽ താമസക്കാരനായ താന്നിക്കാട്ടു കാലായിൽ സന്തോഷ് വാത്തികുടി ഗ്രാമപഞ്ചായത്തിലുള്ള പുരയിടത്തിലാണ് തൂങ്ങി മരിച്ചത് . ആഴ്ചകൾക്കു ശേഷം പെരിഞ്ചാൻകുട്ടി ചെമ്പകപ്പാറയിൽ സഹദേവൻ എന്ന കർഷകൻ വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു .ഏറ്റവും അവസാനമായി ചെമ്പകപ്പാറ സ്വദേശി നക്കര ശ്രീകുമാറിന്റേത് . ജില്ലയിൽ ഈ വര്ഷം ഉണ്ടായ അഞ്ചു കർഷക ആത്മഹത്യകളിൽ മൂന്നും വാത്തികുടി പഞ്ചായത്തിൽ ആയിരുന്നു . .ബാങ്കുകളിൽ നിന്നും വായ്‌പ്പാ വാങ്ങി കർഷകർ പ്രണമായും കൃഷി നടത്തുന്നത് . . കൃഷി ചതിക്കില്ല എന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും വായ്‌പ്പാ എടുത്തു കൃഷി നടത്തും .അവസാനം ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും ഇല്ലാത്ത അവസ്ഥയിലാകും .മെരിഗിരിയിലെ യുവകര്ഷകനായ സന്തോഷിന്റേയും , ഇന്നലെ മരിച്ച അപ്പു എന്നുവിളിക്കുന്ന ശ്രീകുമാറിന്റെയും അവസ്ഥ ഇതുതന്നെയായിരുന്നു . കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾക്ക് അർഹമായ വില നല്കാൻ സർക്കാർ ഇടപെട്ടു വേണ്ട നടാപ്ടടി സ്വീകരിച്ചില്ല എങ്കിൽ വരും നാളുകളിൽ ഇത്തരത്തിലുള്ള ആത്മഹത്യകളുടെ എണ്ണം കൂടുമെന്നതിൽ സംശയമില്ല .

You might also like

-