മത്സ്യത്തൊഴിലാളിക്ക് കടലില്‍ വച്ച് വെടിയേറ്റ സംഭവം കോസറ്റല്‍ പൊലീസ് നാവിക പരിശീലന കേന്ദ്രത്തില്‍ തെളിവെടുക്കും .
ബുധനാഴ്ച പന്ത്രണ്ടു മണിയോടു കൂടിയാണ് നേവിയുടെ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് സമീപം ആലപ്പുഴ അന്ധകാരനാഴി സ്വദേശി സെബാസ്റ്റ്യാനാണ് പരുക്കേറ്റത്. ഇവിടെ നിന്നും ഉന്നം തെറ്റിവന്ന വെടിയുണ്ടയാണ് സെബാസ്റ്റ്യന്റെ ചെവിയില്‍ കൊണ്ടതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി
കൊച്ചി| മത്സ്യത്തൊഴിലാളിക്ക് കടലില്‍ വച്ച് വെടിയേറ്റ സംഭവത്തില്‍ കോസറ്റല്‍ പൊലീസ് നാവിക പരിശീലന കേന്ദ്രത്തില്‍ തെളിവെടുപ്പ് നടത്തും. ഫോര്‍ട്ടു കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവിടെ പരിശീലനം നടത്തുന്ന തോക്കില്‍ നിന്നുള്ള ബുള്ളറ്റല്ല സംഭവം നടന്ന ബോട്ടില്‍ നിന്ന് കിട്ടിയതെന്ന് നാവിക സേന അറിയിച്ചിരുന്നു. ഇവിടെ പരിശീലനം നടത്തുന്ന തോക്കിലേതല്ല ബുള്ളറ്റെങ്കില്‍ മറ്റ് സാധ്യതകള്‍ പരിശോധിക്കനാണ് തീരുമാനം.
ബുധനാഴ്ച പന്ത്രണ്ടു മണിയോടു കൂടിയാണ് നേവിയുടെ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് സമീപം ആലപ്പുഴ അന്ധകാരനാഴി സ്വദേശി സെബാസ്റ്റ്യാനാണ് പരുക്കേറ്റത്. ഇവിടെ നിന്നും ഉന്നം തെറ്റിവന്ന വെടിയുണ്ടയാണ് സെബാസ്റ്റ്യന്റെ ചെവിയില്‍ കൊണ്ടതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. എന്നാല്‍ വെടിയുണ്ട പരിശോധിച്ചതായും നാവിക സേന ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നില്ലെന്നും നാവികസേനാ അധികൃതര്‍ പറയുന്നു. ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസറ്റിക് വിദഗ്ധരുടെ സഹായത്തോടെ തീരദേശ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ഫോര്‍ട്ടു കൊച്ചിയില്‍ ഒന്നര കിലോമീറ്റര്‍ മാറി കടലിലാണ് സംഭവം. മീന്‍പിടുത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങവെയാണ് സെബാസ്റ്റ്യന് വെടിയേറ്റത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. സെബാസ്റ്റ്യന്റെ ചെവിയില്‍ അഞ്ച് തുന്നലുണ്ട്. സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് ദൃക്‌സാക്ഷി മൈക്കിള്‍ പറഞ്ഞിരുന്നു. ചെവിയില്‍ വെടിയേറ്റ് സെബാസ്റ്റ്യന്‍ മറിഞ്ഞു വീണതായും സംഭവ സമയം ബോട്ടിലുണ്ടായിരുന്ന മൈക്കിള്‍ പറഞ്ഞു.