മുംബൈ ആശുപത്രിൽ കൊറോണ വാർഡിൽ മൃത ശരീരങ്ങൾക്കൊപ്പം രോഗികളും

ബിജെപി എം‌എൽ‌എ നിതേഷ് റാണെ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ കറുത്ത പോളിത്തീനിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ രോഗികൾക്ക് അടുത്തുള്ള കട്ടിലുകളിൽ കിടക്കുന്നതായി കാണാം.

0

മുംബൈ: ആശുപത്രിയിലെ കൊറോണ വൈറസ് വാർഡിൽ കറുത്ത പോളിത്തീൻ ബാഗുകളിൽ പൊതിഞ്ഞ മൃതദേഹങ്ങൾക്ക് സമീപം രോഗികൾ കിടക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.കൊറോണ വൈറസ് രോഗികളെയും സംശയിക്കപ്പെടുന്ന ആളുകളെയും മുംബൈയിലെ ലോക്മാന്യ തിലക് ഹോസ്പിറ്റലിലെ കൊറോണ വൈറസ് വാർഡിൽ കിടത്തിയിരിക്കുന്ന ദയനീയമായ അവസ്ഥയാണ് വീഡിയോ കാണിക്കുന്നത്.

ബിജെപി എം‌എൽ‌എ നിതേഷ് റാണെ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ കറുത്ത പോളിത്തീനിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ രോഗികൾക്ക് അടുത്തുള്ള കട്ടിലുകളിൽ കിടക്കുന്നതായി കാണാം. പത്തോളം രോഗികൾ ചികിത്സയിലുള്ള ഒരു വാർഡിൽ രോഗികളുടെ കിടക്കകൾക്ക് സമീപം കുറഞ്ഞത് ആറ് മൃതദേഹങ്ങളുണ്ട്.
കൊറോണ വൈറസ് സാഹചര്യത്തിനിടയിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിമുഖത കാണിക്കുന്നതിനാൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്നത് ആശുപത്രി ഭരണകൂടത്തിന് മുമ്പിലുള്ള വെല്ലുവിളിയാണെന്ന് ലോക്മാന്യ തിലക് ഹോസ്പിറ്റൽ, സിയോൺ ഡീൻ ഡോ.പ്രമോദ് ഇംഗലെ പറഞ്ഞു .അതേസമയം മഹാരാഷ്ട്ര സർക്കാർ ദൃശ്യങ്ങളിലെ സത്യാവസ്ഥ നിക്ഷേധിച്ചിട്ടില്ല

nitesh rane
So the dean of Sion hospital accepts the video n says the relatives don’t come 2 claim the bodies so v hv kept them there.. Wat shud v as Mumbaikers expect from the BMC after this ans? Pvt hospitals r not accepting patients n Gov hospitals r in a mess! It’s a medical emergency !
In Sion hospital..patients r sleeping next to dead bodies!!! This is the extreme..what kind of administration is this! Very very shameful!!

Share this on WhatsApp
0
You might also like

-