മഹാരാഷ്ട്രയിൽ കൊലപാതകവും ബലാത്സംഗവുമടക്കം കേസുകളിലെ അഞ്ച് പ്രതികള്‍ ഒരുമിച്ച്‌ ജയില്‍ ചാടി

കൊലപാതകവും ബലാത്സംഗവുമടക്കം കേസുകളിലെ പ്രതികളാണ് ജയില്‍ ചാടിയത്

0

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഒരു സെല്ലിലെ അഞ്ച് പ്രതികള്‍ ഒരുമിച്ച്‌ ജയില്‍ ചാടി. കൊലപാതകവും ബലാത്സംഗവുമടക്കം കേസുകളിലെ പ്രതികളാണ് ജയില്‍ ചാടിയത്. അഹമ്മദ് നഗറിലെ കര്‍ജത്ത് സബ്ജയിലിയാണ് സംഭവം. സെല്ലിന്‍റെ വെന്‍റിലേഷന്‍റെ കമ്ബികള്‍ അറുത്ത് മാറ്റിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കൊലപാതക്കേസ് പ്രതി മഹാദേവ് റാവത്ത്, ബലാത്സംഗക്കേസ് പ്രതി ജഗ്താപ്,ആയുധം കൈവശം കേസില്‍ അറസ്റ്റിലായ ജ്‍ഞാനേശ്വര്‍, സ്ഥിരം കുറ്റവാളികളായ അക്ഷയ് റാവത്ത്, മോഹന്‍ ബോറെ എന്നിവരാണ് ജയില്‍ ചാടിയത്.15 പേ‍ര്‍ താമസിച്ചിരുന്ന സെല്ലില്‍ ഇവര്‍ക്കൊപ്പം മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ജയില്‍ ചാട്ടത്തിന് പ്രതികള്‍ പ്രേരിപ്പിച്ചിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്‍റെ കേസ് കോടതി പരിഗണിക്കുന്നതിനാല്‍ ഒപ്പം പോയില്ലെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

You might also like

-