കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസ് വാനുമായി കൂട്ടിയിച്ച് നാല് മത്സ്യത്തൊഴിലാകൾ മരിച്ചു.
കരുണാമ്പരം (56), ബക്കുര്‍മന്‍സ് (45), ജസ്റ്റില്‍ (56), ബിജു (35) എന്നിവരാണ് മരണപ്പെട്ടത്. രണ്ടുപേരുടെ നില ഗുരുതരമാണ്.
കൊല്ലം: കൊല്ലത്ത് വാഹനാപകടം. മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് മത്സ്യത്തൊഴിലാകൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. ഇടപ്പള്ളി കോട്ടയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്.തിരുവനന്തപുരത്ത് നിന്നും പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 35 മത്സ്യത്തൊഴിലാളികളാണ് ബസിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടകാരണം വ്യക്തമല്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം(56),ബർക്കുമൻസ്(45), ജസ്റ്റിൻ(56), തമിഴ്നാട് സ്വദേശി ബിജു(35), എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്.
മിനി ബസ്സിൽ 32 പേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി (26) മാർത്താണ്ടം സ്വദേശി വർഗ്ഗീസ് (40) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.