അമേരിക്കയിലെ ആദ്യ സൗത്ത് ഏഷ്യന്‍ പബ്ലിക്ക് ഡിഫന്‍ഡറായി മനോഹര്‍ രാജുവിന് നിയമനം

ഏഷ്യന്‍ അമേരിക്കന്‍ പബ്ലിക്ക് ഡിഫന്‍ഡറായി അമേരിക്കയില്‍ ആദ്യമായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് മനോഹര്‍ രാജു.ഇതൊരു ചരിത്ര പ്രധാന നിയമനമാണ്. സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അസിറ്റ് പാല്‍വാല പറഞ്ഞു.

0

സാന്‍ഫ്രാന്‍സിസ്‌ക്കൊ: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി മനോഹര്‍ രാജുവിനെ പബ്ലിക്ക് ഡിഫന്‍ഡറായി സാന്‍ഫ്രാന്‍സിസ്‌ക്കൊ മേയര്‍ ലണ്ടന്‍ ബ്രീസ് നിയമിച്ച്. മാര്‍ച്ച് 11 നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.സൗത്ത്  ഏഷ്യന്‍ അമേരിക്കന്‍ പബ്ലിക്ക് ഡിഫന്‍ഡറായി അമേരിക്കയില്‍ ആദ്യമായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് മനോഹര്‍ രാജു.ഇതൊരു ചരിത്ര പ്രധാന നിയമനമാണ്. സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അസിറ്റ് പാല്‍വാല പറഞ്ഞു. കാലിഫോര്‍ണിയായിലെ മാത്രമല്ല അമേരിക്കയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു നിയമനം നടക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.രാജു സാന്‍ഫ്രാന്‍സിസ്‌ക്കൊ പബ്ലിക്ക് ഡിഫന്‍സര്‍ ഓഫീസില്‍ കഴിഞ്ഞ 11 വര്‍മായി പ്രവര്‍ത്തിക്കുന്നു.

രാജ്യത്തെ ഏറ്റവും സുപ്രധാനമായ ഡിഫന്‍സര്‍ ഓഫീസാണ് കാലിഫോര്‍ണിയയുടേത്.
മേയറുടെ നിയമനത്തില്‍ ഞാന്‍ അതീവ സന്തുഷ്ടമാണ് പബ്ലിക്ക് ഡിഫന്‍സര്‍ എന്നതു ഒരു സ്പിരിച്ച്്വല്‍ കോളിങ്ങായി ഞാന്‍ കണക്കാക്കുന്ന രാജു പറഞ്ഞു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും യു.സി ബര്‍ക്കിലിയില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ആശ, ഏക മകന്‍ അസിം

You might also like

-