ചിന്നക്കനാലിൽ കാട്ടാനകൾ കൊമ്പുകോർത്തു മുറിവാലൻ ചരിഞ്ഞു

കഴിഞ്ഞദിവസം രാത്രി ആന അവശനിലയിൽ വീഴുകയയിരുന്നു.ശരീരത്തൽ ഏറ്റ ആഴത്തിലുള്ള മുറിവിൽ അണുബാധ ഉണ്ടായതായതാണ് ആന ചെരിയാൻ കാരണമെന്നാണ് വനംവകുപ്പ് പറയുന്നത്

0

മൂന്നാർ | ചിന്നക്കനാലിലെ അക്രമകാരികളായ കാട്ടാനകളിൽ ഒന്നായ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. പ്രദേശത്തെ തന്നെ മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെ ആക്രമണത്തിലാണ് മുറിവാലൻ ചെരിഞ്ഞത്. പരസ്പരം ഏറ്റുമുട്ടിയ കാട്ടാന കഴിഞ്ഞദിവസം സൂര്യനെല്ലി ഭാഗത്ത് അവശനായി വീണിരുന്നു. . വനം വകുപ്പ് ഉദ്യോ​ഗസ്ഥർ എത്തി ചികിത്സ നൽകി വരുന്നതിനിടെയാണ് ആന ചരിഞ്ഞത്.

ഒരാഴ്ച മുൻപായിരുന്നു കൊമ്പന്മാർ ഏറ്റുമുട്ടിയത്. മുറിവാലൻ കൊമ്പൻ ഒരാഴ്ചയോളം പരുക്കുമായി നടന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ആന അവശനിലയിൽ വീഴുകയയിരുന്നു.ശരീരത്തൽ ഏറ്റ ആഴത്തിലുള്ള മുറിവിൽ അണുബാധ ഉണ്ടായതായതാണ് ആന ചെരിയാൻ കാരണമെന്നാണ് വനംവകുപ്പ് പറയുന്നത് .പരസ്പരം ഏറ്റുമുട്ടിയ ചക്കക്കൊമ്പന് കാര്യമായ പരുക്കില്ലെന്ന് ദേവികുളം റേഞ്ച് ഓഫീസർ അറിയിച്ചിരുന്നു. ചിന്നക്കനാലിൽ പ്രശ്നക്കാരായ മൂന്ന് കൊമ്പന്മാരിൽ രണ്ടാമനായിരുന്നു മുറിവാലൻ. അരിക്കൊമ്പനുശേഷം ചിന്നക്കനാലിൽ ഉണ്ടായിരുന്ന രണ്ട് കൊമ്പന്മാരാണ് ചക്കക്കൊമ്പനും, മുറിവാലനും.അതേസമയം ആനക്ക് മുറിവേറ്റിട്ടും വേണ്ടത്ര ചികിത്സ നല്കാൻ വനം വകുപ്പ് തയ്യാറാകാത്തതാണ് ആന ചെരിയാൻ കാരണമെന്നു മൃഗ സ്നേഹികൾ ആരോപിച്ചു .

You might also like

-