ചൈനയില്‍ കോവിഡ്​ ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 89 ശതമാനത്തോളം പേർ രോഗം ഭേദമായി ആശുപത്രി വിട്ടു

81,093 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​ ഇതില്‍ 72,703 പേരും രോഗ മുക്തരായിട്ടുണ്ട്

0

ബെയ്​ജിങ്​: ചൈനയില്‍ കോവിഡ്​ ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 89 ശതമാനത്തോളം​ പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. ചൈനയുടെ ദേശീയ ആരോഗ്യ കമീഷന്‍ തിങ്കളാഴ്​ച പുറത്തു വിട്ട റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌​ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ്​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊറോണ വൈറസ്​ ബാധ ​ചൈനയില്‍ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ഞായറാഴ്​ച അര്‍ദ്ധരാത്രി വരെ 81,093 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതില്‍ 72,703 പേരും രോഗ മുക്തരായിട്ടുണ്ട്​. 3270 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. നിലവില്‍ 5,120 പേരാണ്​ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 1749 പേരുടെ ആരോഗ്യനില ഗുരുതരമാണ്​. 136 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുമുണ്ട്​.കൊറോണ വൈറസ്​ ബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട ഹുബെ പ്രവിശ്യയില്‍ ഞായറാഴ്​ച കോവിഡ്​ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടില്ല. വുഹാനില്‍ നിന്നുള്ള 434 പേരുള്‍പ്പെടെ 447 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്​.

You might also like

-