ഇമ്രാൻ ഖാൻ തുടരും …പാകിസ്താൻ ഇനി വോട്ടെടുപ്പിലേക്ക്

രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിനിര്‍ണായകമായ ഈ ദിവസത്തെ നേരിടാന്‍ തനിക്ക് ഒന്നിലധികം പദ്ധതികളുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നത്

0

ഇസ്ലമാബാദ്‌ | പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങൾ. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നില്ല. അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും.പാക് ദേശീയ അസംബ്ലി പിരിഞ്ഞു. രാജ്യത്തെ അസ്ഥിരമാക്കാനുള്ള നീക്കത്തിന് തടയിട്ടതായി ഇമ്രാൻ ഖാൻ പ്രതികരിച്ചു. വിദേശ അജണ്ട നടപ്പാക്കാൻ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് തയാറാക്കാൻ ജനത്തോട് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു. ഇതിനിടെ പാകിസ്താനിൽ സ്പീക്കർക്കെതിരെയും അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നൽകിയിരുന്നു.

രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിനിര്‍ണായകമായ ഈ ദിവസത്തെ നേരിടാന്‍ തനിക്ക് ഒന്നിലധികം പദ്ധതികളുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നത്.അവിശ്വാസ പ്രമേയത്തില്‍ അവസാന പന്ത് വരെ പോരാടുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും തോല്‍വി അംഗീകരിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ഖാന്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് തയാറാക്കാൻ ഇമ്രാൻ ഖാൻ ജനത്തോട് ആഹ്വനം ചെയ്‌ത്‌ ഇമ്രാൻ ഖാൻ. ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്‌തു . തെരെഞ്ഞെടുപ്പ് വരെ കാവൽ പ്രധാന മന്ത്രിയായി തുടരുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. കൂടാതെ ഇന്ന് വോട്ടെടുപ്പ് നടന്നില്ല അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. ഇതുമായി ബന്ധപ്പെട്ട് പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പാക് ദേശീയ അസംബ്ലി പിരിഞ്ഞു

You might also like

-