ചൈനയിൽ നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കാമെന്നു ഇന്ത്യ , പ്രതികരിക്കാതെ ഇമ്രാൻ ഖാൻ
പാക് വിദ്യാര്‍ഥികളെയും ചൈനയില്‍ നിന്ന് കൊണ്ടുവരാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറിയിച്ചിരുന്നു
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് പാക് പൗരന്‍മാരെ ഒഴിപ്പിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പാക് വിദ്യാര്‍ഥികളെയും ചൈനയില്‍ നിന്ന് കൊണ്ടുവരാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറിയിച്ചിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതിനൊപ്പം അവിടെ കുടുങ്ങിയ പാക് പൗരന്മാരായ വിദ്യാര്‍ഥികളെയും ഒഴിപ്പിക്കാമെന്ന് അറിയിച്ചിട്ടും പാകിസ്താന്‍ പ്രതികരിച്ചില്ലെന്നാണ് വിവരം. നോവല്‍ കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടര്‍ന്ന് വുഹാനില്‍ കുടുങ്ങിയ 640 പേരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പാകിസ്താനെ സഹായിക്കാമെന്ന് അറിയിച്ചത്.