മേഘവിസ്‌ഫോടനം നടന്നതിന് തൊട്ടുപിന്നാലെ ജമ്മു കശ്മീരില്‍ ഭൂചല നം
പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. മേഘവിസ്‌ഫോടനത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 13 പേർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ശ്രീനഗർ | അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം നടന്നതിന് തൊട്ടുപിന്നാലെ ജമ്മു കശ്മീരില്‍ ഭൂചലനവും. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. മേഘവിസ്‌ഫോടനത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 13 പേർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
#WATCH | Indian Army continues rescue operation in cloudburst affected area at the lower Amarnath Cave site
(Source: Indian Army) pic.twitter.com/0mQt4L7tTr
— ANI (@ANI) July 9, 2022
അതേസമയം അമര്‍നാഥ് ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ കാണാതായ 40 പേര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേഘസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയമാണ് അപകടത്തിനിടയാക്കിയത്. എന്‍ഡിആര്‍എഫ് രക്ഷാ പ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി ടെന്റുകള്‍ ഒഴുകിപ്പോയിട്ടുണ്ട്.