2024 ല്‍ ട്രമ്പ് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 2024ലെ പ്രസിഡന്റ് സ്ഥാനാര്‍്തഥിയാകും നിക്കിയെന്ന് പ്രചരണം ശക്തമായിരുന്ന സാഹചര്യത്തില്‍ നിക്കിയുടെ പ്രസ്താവന രാഷ്ട്രീയവൃത്തങ്ങളില്‍ ഞെട്ടല്‍ ഉളവാക്കി
വാഷിംഗ്ടണ്‍ ഡി.സി.: 2024 ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രമ്പ് മത്സരിക്കുകയാണെങ്കില്‍ ഞാന്‍ മത്സര രംഗത്തുണ്ടാകയില്ലെന്നും, ട്രമ്പിന് പിന്തുണ നല്‍കുമെന്നും മുന്‍ യു.എസ്. അംബാസിഡര്‍ നിക്കിഹേലി പറഞ്ഞു.സൗത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഏപ്രില്‍ 12 തിങ്കളാഴ്ച ന്യൂസ് കോണ്‍ഫ്രന്‍സില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ഹേലി ഈ സുപ്രധാനപ്രഖ്യാപനം നടത്തിയത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 2024ലെ പ്രസിഡന്റ് സ്ഥാനാര്‍്തഥിയാകും നിക്കിയെന്ന് പ്രചരണം ശക്തമായിരുന്ന സാഹചര്യത്തില്‍ നിക്കിയുടെ പ്രസ്താവന രാഷ്ട്രീയവൃത്തങ്ങളില്‍ ഞെട്ടല്‍ ഉളവാക്കി.ട്രമ്പിന്റെ ജനപിന്തുണക്കു ഇതുവരെ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും 2024 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ട്രമ്പ് തന്നെയായിരിക്കുമെന്നാണ് നിക്കിയുടെ പ്രസ്താവന അടിവരയിടുന്നത്.
ജനുവരി 6ന് കാപിറ്റോളില്‍ നടന്ന സംഭവത്തില്‍ നിക്കി ഹേലി ട്രമ്പിനെ ശക്തമായ വിമര്‍ശിച്ചിരുന്നുവെങ്കിലും, ട്രമ്പിനെ പിണക്കാന്‍ ഒരിക്കലും അവര്‍ ആഗ്രഹിച്ചിരുന്നില്ല. ട്രമ്പില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാനാണ് ഹേലി എപ്പോഴും ശ്രമിച്ചിട്ടുള്ളത്.
ഈയിടെ ട്രമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചതിനെ ശരിവെക്കുന്ന രീതിയിലാണ് നിക്കി തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.
ട്രമ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്ന പേര്‍ നിക്കി ഹേലിയുടേതായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.