ഇങ്ങനെ പോയാൽ ബിജെപി കേരളത്തിൽ പച്ചതൊടില്ല ഇ ശ്രീധരൻ
''കേരളത്തിലെ ബിജെപി ഇതുപോലെ മുന്നോട്ടു പോയിട്ട് കാര്യമില്ല. ചില മാറ്റങ്ങൾ വരുത്തണം. നയങ്ങൾ ഒക്കെ മാറ്റി വേണം മുന്നോട്ട് പോകാൻ. രണ്ടു മൂന്നു വർഷം അതിന് സമയവുമുണ്ട്. അത് എന്തെല്ലാമാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. "
മലപ്പുറം: ഇങ്ങനെ ബി ജെ പി കേരളത്തിൽ മുന്നോട്ടു പോയാൽ വളരാനാകില്ലെന്നു ബിജെപി നേതാവ് ഇ ശ്രീധരൻ പറഞ്ഞു നയങ്ങളിൽ മാറ്റമുണ്ടാകണം .പല കാര്യങ്ങളിലും മാറ്റം വരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്നും ഇ.ശ്രീധരൻ പൊന്നാനിയിൽ പറഞ്ഞു. ഇനി താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് ഇ ശ്രീധരൻ കൂട്ടിച്ചേർത്തു . എന്നാൽ ബിജെപിയുമായി ഉള്ള സഹകരണം തുടരും. ”കേരളത്തിലെ ബിജെപി ഇതുപോലെ മുന്നോട്ടു പോയിട്ട് കാര്യമില്ല. ചില മാറ്റങ്ങൾ വരുത്തണം. നയങ്ങൾ ഒക്കെ മാറ്റി വേണം മുന്നോട്ട് പോകാൻ. രണ്ടു മൂന്നു വർഷം അതിന് സമയവുമുണ്ട്. അത് എന്തെല്ലാമാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ”
.” ഒരു ബ്യൂറോക്രാറ്റായാണ് തെരഞ്ഞെടുപ്പിൽ മൽസരിച്ചത്. പരാജയം പലതും പഠിപ്പിച്ചു. ആ സമയത്ത് അല്പം വിഷമം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഇല്ല. ഒരു എംഎൽഎ വിചാരിച്ചതു കൊണ്ട് മാത്രം വലിയ കാര്യങ്ങൾ ഒന്നും ചെയ്യാനാകില്ല. അതിന് ഭരണം കൂടി വേണം. ഇനി രാഷ്ട്രീയത്തിൽ സജീവമായി തുടരാൻ ആകില്ല.പ്രായം കൂടി പരിഗണിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം എടുത്തത്. ആ കാലം കഴിഞ്ഞു. ഇപ്പോൾ തന്നെ വയസ് 90 ആയി. ഈ വയസിൽ ഇനി വയ്യ. പക്ഷേ ബിജെപിയുമായി സഹകരിച്ച് തന്നെ പോകും. ക്ഷണിതാവ് എന്ന നിലയിൽ ആണ് ബിജെപി തനിക്ക് സ്ഥാനം തന്നിട്ടുള്ളത്. ” ഇ.ശ്രീധരൻ വ്യക്തമാക്കി.
” രാഷ്ട്രീയത്തിൽ ഇറങ്ങിയ സമയത്ത് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. അന്ന് ബിജെപിക്ക് 16 – 17 % വോട്ട് ഉണ്ടായിരുന്നു. അത് 18 – 19 % ആയിരുന്നു എങ്കിൽ അധികാരികളെ നയിക്കാൻ ഉള്ള ത്രാണി ഉണ്ടാകുമായിരുന്നു. പക്ഷേ അത് 15 ശതമാനം ആയി കുറഞ്ഞു. ഇനി അതിൽ ആരെയും കുറ്റം പറയാൻ ഇല്ല.” ഇതുപോലെ മുന്നോട്ടു പോയാൽ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ല. എന്നാൽ നയങ്ങളിൽ മാറ്റം വരുത്തിയാൽ കേരളത്തിലും അധികാരത്തിലെത്താനാകു” ഇ.ശ്രീധരൻ പറഞ്ഞു.
ഡോക്ടർ മോഹൻ ദാരിയ രാഷ്ട്ര നിർമ്മാൺ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പൊന്നാനിയിലെ തന്റെ വീട്ടിൽ വച്ച് ആണ് ഇ ശ്രീധരൻ ഇക്കാര്യങ്ങൾ മാധ്യമപ്രവർത്തകരുമായി പങ്കുവച്ചത്. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. ഇ ശ്രീധരന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ആദരമായിട്ടാണ് അവാർഡ് .