ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് ദേശ സുരക്ഷക്ക് വേണ്ടി മുന്‍ ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്.

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് നടപടി അപലപനീയമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ദി വയര്‍ നേരത്തെയും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കൊണ്ടുവന്ന മാധ്യമമാണ്

0

ഡൽഹി :ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് ദേശ സുരക്ഷക്ക് വേണ്ടിയാണെന്ന് മുന്‍ ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. അതിന് വ്യവസ്ഥാപിതമായ സംവിധാനമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ അതെല്ലാം നടക്കൂ. പുതിയ മുന്നണി രൂപീകരണത്തിനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് നടപടി അപലപനീയമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ദി വയര്‍ നേരത്തെയും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കൊണ്ടുവന്ന മാധ്യമമാണ്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യാ വിരുദ്ധ അജണ്ട വെച്ചുപുലര്‍ത്തുന്നവരാണ്. ബി.ജെ.പിയെയോ കേന്ദ്ര സര്‍ക്കാരിനെയോ ഇതില്‍ പങ്ക് ചേര്‍ക്കുന്ന ഒരു ലിങ്ക് പോലും ഈ വാര്‍ത്തകളിലില്ല. ഏതെങ്കിലും ഒരു നമ്പര്‍ ലീക്ക് ചെയ്ത പട്ടികയില്‍ ഉണ്ടെന്നത്‌ അവ ഹാക് ചെയ്യപ്പെട്ടതിന് തെളിവല്ലെന്ന് ഈ വാര്‍ത്ത പുറത്തുവിട്ടവര്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വ്യക്തിയുടെ സ്വകാര്യതക്ക് മേലുള്ള കൈയ്യേറ്റം മാത്രമല്ല രാജ്യത്തിന്റെ ജനാധിപത്യ അടിത്തറക്ക് മേലുള്ള ആക്രമണമണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

-