കേരളം നമ്പർ 1 എങ്കിൽ – മരണത്തിന്റെ കാര്യത്തിൽ നമ്പർ 1 ആകരുതെന്നും ഹൈക്കോടതി
മനുഷ്യനെ കൊല്ലാത്ത റോഡ് വേണം. അത് മാത്രമാണ് സാധാരണക്കാരുടെ ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡുകളിലെ കുഴികളിൽ വീണുഉള്ള അപകടങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം
കൊച്ചി | സംസ്ഥാനത്തെ റോഡുകളുടെ നിലവാരത്തകർച്ചയെയും കുഴികളിൽ വീണില്ല അപകടങ്ങളെയും രൂക്ഷമായി വിമർശിച്ചു കേരള ഹൈക്കോടതി. എഞ്ചിനീയർമാർ എന്താണ് ചെയുന്നത്. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചാൽ അതിപ്പോൾ വാർത്തയല്ല. റോഡിലെ കുഴികൾ കാണാൻ എഞ്ചിനീയർമാർക്ക് പറ്റില്ലെങ്കിൽ അവർ വേണ്ട. കേരളം നമ്പർ 1 എങ്കിൽ – മരണത്തിന്റെ കാര്യത്തിൽ നമ്പർ 1 ആകരുതെന്നും ഹൈക്കോടതി വിമർശിച്ചു. രാജ്യാന്തര നിലവാരമുള്ള റോഡ് വേണമെന്ന് പറയുന്നില്ല. മനുഷ്യനെ കൊല്ലാത്ത റോഡ് വേണം. അത് മാത്രമാണ് സാധാരണക്കാരുടെ ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡുകളിലെ കുഴികളിൽ വീണുഉള്ള അപകടങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം. ഇനിയും ഇത്തരം അപകടങ്ങളുണ്ടായാൽ എൻജിനീയർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി.റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്. ഭരണ നിർവ്വഹണത്തിലെ വീഴ്ചയാണ് കോടതി ചൂണ്ടികാട്ടിയത്. റോഡ് തകർന്ന് കിടക്കുന്ന സ്ഥലത്ത് അപായ ബോർഡുപോലുമില്ല.
കൃത്യമായ പരിശോധനങ്ങൾ നടക്കുന്നില്ല. കലൂർ കടവന്ത്ര, എം ജി റോഡ്, കലൂർ റോഡ് ഇവിടങ്ങളിൽ എല്ലാം റോഡ് പൊളിഞ്ഞു കിടക്കുന്നു.എഞ്ചിനീയമാർ റോഡുകൾ പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകണം. ഓരോരുത്തരുടെയും കീഴിലുള്ള റോഡുകളിൽ എത്ര കുഴികൾ ഉണ്ടെന്ന് റിപ്പോർട്ടിൽ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളുടെ മരണപാച്ചിലിലും ഹൈക്കോടതി വിമർശിച്ചു. കോടതിയുടെ ഉത്തരവുകൾ സ്വകാര്യ ബസുടമകൾ പാലിക്കപ്പെടുന്നില്ല.അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് എത്രപേരുടെ ജീവൻ എടുക്കുന്നു. അപകടങ്ങൾ തുടർകഥയാവുന്നുവെന്നും കോടതി വിമർശിച്ചു. സംസ്ഥാനത്ത് എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. ബസുകളുടെ അമിത സ്പീഡ് റിപ്പോർട്ട് ചെയ്യാൻ ടോൾ ഫ്രീ നമ്പർ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. അത് നടന്നില്ല. രാജ്യത്തിന് മുതൽക്കൂട്ടാവേണ്ട എത്ര യുവക്കളാണ് നിരത്തിൽ പൊലിഞ്ഞത് എന്നും ഹൈക്കോടതി ചോദിച്ചു.