ബിജെപി അധികാരത്തിൽ വന്നാൽ ക്ഷേത്ര ഭരണം വിശ്വാസികൾക്ക് കൈമാറു: ജെപി നദ്ദ

സ്വച്ഛ് ഭാരത് മിഷനിലൂടെ 20 ലക്ഷം ശുചിമുറികൾ കേരളത്തിൽ നിർമിച്ചു. കിസാൻ സമ്മാൻ നിധിയിലുടെ 37 ലക്ഷം രൂപ കേരളത്തിലെ കർഷകർക്ക് നൽകി. ജൻ ധൻ യോജന വഴി രണ്ട് ലക്ഷം രൂപ കേരളത്തിലെ സ്ത്രീകൾക്ക് കൊവിഡ് കാലത്ത് നൽകി,

0

തൊടുപുഴ: ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്തെറിയാനാണ് സിപിഐഎം ശ്രമിച്ചതെന്ന്ജെ പി നദ്ദപറഞ്ഞു .തൊടുപുഴയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ എൽഡിഎഫും യുഡിഎഫും വിശ്വാസികൾക്കെതിരായ നിലപാട് എടുത്തു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് സർക്കാർ അഞ്ച് കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ വിശ്വാസികളെയെല്ലം ഇടത് സർക്കാർ വഞ്ചിച്ചു. വിശ്വാസം സംരക്ഷിക്കാൻ യു ഡി എഫുകാരെ ആരെയും തെരുവിൽ കണ്ടില്ലെന്നും നദ്ദ പറഞ്ഞു.പുതിയ കേരളം മോദിക്കൊപ്പം നിൽക്കും. നിപ്പ, പ്രളയം എന്നിവ വന്നപ്പോൾ കേന്ദ്രസർക്കാർ കേരളത്തിലെ ജനത്തിനൊപ്പം നിന്നു. ശബരിമലയിൽ അപകടമുണ്ടായപ്പോൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ശബരിമലയിൽ വന്നില്ല. പുറ്റിങ്ങൽ ദുരന്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ നരേന്ദ്ര മോദി കേരളത്തിലെത്തി. ഗൾഫിൽ മലയാളികൾ കുടുങ്ങിയപ്പോൾ സഹായിക്കാൻ മോദി സർക്കാർ ഓടിയെത്തി. ഫാദർ ടോമിനെയും അലക്സിനെയും നഴ്സുമാരെയും കേരളലെത്തിച്ചത് ചില ഉദാഹരണങ്ങൾ മാത്രം.

സ്വച്ഛ് ഭാരത് മിഷനിലൂടെ 20 ലക്ഷം ശുചിമുറികൾ കേരളത്തിൽ നിർമിച്ചു. കിസാൻ സമ്മാൻ നിധിയിലുടെ 37 ലക്ഷം രൂപ കേരളത്തിലെ കർഷകർക്ക് നൽകി. ജൻ ധൻ യോജന വഴി രണ്ട് ലക്ഷം രൂപ കേരളത്തിലെ സ്ത്രീകൾക്ക് കൊവിഡ് കാലത്ത് നൽകി, പ്രതിമാസം 500 രൂപ വീതം. കൊച്ചി-മംഗലൂരു പ്രകൃതി വാതക പൈപ്പ് ലൈന് 3000 കോടി രൂപ നൽകി. സ്ഥലമേറ്റെടുപ്പ് ഇഴയുന്നത് നിമിത്തം കേരളത്തിലെ ദേശീയപാത വികസനം വൈകുന്നു. കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് മുന്നണികളോട് ഗുഡ് ബൈ പറയേണ്ട സമയം എത്തി ,നദ്ദ കൂട്ടിച്ചേർത്തു

You might also like

-