ഇടുക്കിയിൽ ജലനിരപ്പ് താഴുന്നു ..ഇടുക്കിയിൽ വാർത്ത വിനിമയം താറുമാറായി …ജില്ലാ ഒറ്റപെട്ടു.ജില്ലാ ആസ്ഥാനമേഖലയെ വേട്ടയാടുന്നത് വെള്ളപൊക്കവും ഉരുൾപൊട്ടലുകളും

0

IDUKKI RESERVOIR Dt: 18.08.2018
WL at 10.00 am 2401.56 ft Hourly Gross inflow : 1097 cumecs
6 Hrs Av. Net Inflow: 0.00 cumecs
PH discharge : 103 cumecs
Spill : 800 cumecs
Cumulative spill : 640.046 Mm3
Hourly net inflow : 195 cuenca
Gates 2,3&4 @ 1.9 m /E and 1&5 @ 1.0m/E
F R L : 2403 ft

ഇടുക്കിയിൽ ജലനിരപ്പ് താഴുന്നു
ചെറുതോണി: ഒരാഴ്ച്ചയായി ഇടുക്കി ,എറണാകുളം ആലപ്പുഴ ജില്ലകളെ ഭീതിയിലാഴ്ത്തിയ ഇടുക്കി ജലാശയത്തിലെ ജല നിരപ്പ് കുറഞ്ഞു തുടങ്ങി ,പദ്ധതി പ്രദേശത്ത് ഇന്നലെ രാത്രി മുതൽ മഴ കുറഞ്ഞതോടെ ഡാമിലേക്ക് നീരൊഴുക്ക് കുറയുകയായിരുന്നു. ഇതോടൊപ്പം 1500 ക്യൂമെക്സ് ജലം പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ് തുലാമഴ മുന്നിലുള്ളതിനാൽ ഒരറിയിപ്പ് ലഭിക്കും വരെ ഡാമിന്റെ ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറയ്ക്കില്ലാ എന്ന നിലപാടിലാണ് സർക്കാർ.മുല്ലപ്പെരിയാറിൽ 139 ൽ ജല നിരപ്പ് ക്രമീകരിക്കണം എന്ന സുപ്രീം കോടതി വിധി വന്നതോടെ ജല നിരപ്പ് 141 ൽ നിന്നും 139 ലെക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറിൽ നിന്നും ജലം ഒഴുകി എത്തേണ്ട സാഹചര്യവും ഉണ്ട് ഇതാണ് ഇടുക്കി ഡാമിലെ ഷട്ടറുകൾ ഉടൻ താഴ്ത്താതിരിക്കുവാൻ കാരണം.എന്നാൽ ആലുവാ കാലടി മേഖലകളിലെ വെള്ള പൊക്കം കുറയണമെങ്കിൽ ചെറുതോണി ഡാമിലെ ഷട്ടറുകൾ താഴ്ത്തേണ്ടതുണ്ട് മാത്രമല്ല ചെറുതോണി ടൗണിന്റെ ഉൾപ്പെടെ പ്രവർത്തനങ്ങൾ നിർജീവ മായിരിക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ താഴ്ത്തുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്.നിലവിൽ 2401.87 ആണ് ഡാമിലെ ജലനിരപ്പ്.

ഇടുക്കിയിൽ വാർത്ത വിനിമയം താറുമാറായി …ജില്ലാ ഒറ്റപെട്ടു.ജില്ലാ ആസ്ഥാനമേഖലയെ വേട്ടയാടുന്നത് വെള്ളപൊക്കവും ഉരുൾപൊട്ടലുകളും

 

ഒരാഴ്ച്ചകൊണ്ട് ജില്ല എത്തിച്ചേർന്നത് 25 വർഷം പിന്നിലേക്ക്. ചെറുതോണി പുഴയിലൂടെ ഒഴുകി എത്തിയ ജലം കവർന്നെടുത്തത് ചെറുതോണി ടൗണിന്റ ഹൃദയഭാഗത്തെയാണ്. ബഹുനില കെട്ടിടങ്ങൾ വരെ പ്രതിരോധിച്ച് നിൽക്കാനാവാതെ തകർന്ന് വീണപ്പോൾ ജില്ലാ ആസ്ഥാന മേഖല അക്ഷരാർത്ഥത്തിൽ ഞട്ടി വിറച്ചു.
ചെറുതോണി പുഴയിൽ ജല നിരപ്പ് ഉയരുമെന്ന ഭീതിയിൽ കടകളിൽ നിന്നും നിരവധി വ്യാപാരികൾ സാധന സാമഗ്രികൾ ചുമന്ന് മാറ്റി.
പുഴയിലെ വെള്ളപ്പൊക്ക ദുരിതങ്ങൾക്കൊപ്പം ഉരുൾ പൊട്ടലുകൾ കൂടി ആയപ്പോൾ സ്ഥിതിഗതികൾ വഷളായി. 8 ഓളം ആളുകളാണ് ആഗസ്ത് 15 മുതൽ ഇത് വരെ ജില്ലാ ആസ്ഥാന മേഖലയിൽ മരണപെട്ടത്. മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപെട്ടതോടെ മൃതദേഹങ്ങൾ പോലും ആശുപത്രികളിലേക്ക് ചുമന്ന് കൊണ്ട് പോവുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ അഭയാർത്ഥി ക്യാമ്പുകളായി മാറിയതോടെ കൈയ്യിൽ കിട്ടിയ തെടുത്ത് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി .ജാതി മത ചിന്തകളൊന്നും ഈ സമയങ്ങളിൽ ആരിലും ഉണ്ടായില്ലാ. എല്ലാവരും അതിജീവനത്തിനുള്ള പാലായനമായിരുന്നു. ജില്ലാ ആസ്ഥാന മേഖലയിൽ ഉരുൾ പൊട്ടലുകൾ ഏറ്റവും കൂടുതൽ നാശം വിതച്ചത് പെരുങ്കാല, അൻപത്തിയാറു കോളനി എന്നിവിടങ്ങളിലാണ്.പെരുങ്കാലായിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ഓട്ടോ തൊഴിലാളിയായ ആദിവാസി യുവാവ് ജയരാജിന്റെ ഭാര്യയും മകളും മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ മാതാപിതാക്കളെ ഇനിയും കണ്ടെത്തിയിട്ടല്ലാ. ആദിവാസി മേഖലയായ പെരുങ്കാലയുടെ നട്ടെല്ലൊടിച്ച് കൊണ്ട് പത്തോളം ഉരുൾ ആണ് ഇവിടെ പൊട്ടിയത്. റോഡുകൾ പോലും ഒലിച്ചുപോയതോടെ യാത്രകളും ഈ മേഖലയിൽ ദുഷ്കരമായി.

വൈദ്യൂതി ലൈനുകളും പൊട്ടിവീണിരിക്കുകയാണ് പോസ്റ്റുകൾ ഒടിഞ്ഞ് വീണിരിക്കുന്നു. ദിവസങ്ങൾ കൊണ്ട് പോലും ആയിരത്തോളം കുടുംബങ്ങൾ വസിക്കുന്ന ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനാവുകയില്ല. പെരുങ്കാലയിൽ മാത്രം അഞ്ച് ക്യാമ്പുകളാണുള്ളത് ഏകദേശം രണ്ടായിരത്തോളം കുടുംബങ്ങൾ ഈ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ജില്ലാ ആസ്ഥാനമായ പൈനാവിനോട് ചേർന്ന് കിടക്കുന്ന അൻപത്തിയാറ് കോളനി താന്നി കണ്ടം മേഖലകളിൽ ഉണ്ടായ ഉരുൾ പൊട്ടലുകളിൽ നിരവധി വീടുകൾ തകർന്നിരിക്കുകയാണ് പൂർണ്ണമായും കാർഷിക മേഖലയായ ഇവിടം ഇപ്പോൾ മരുഭൂമി പോൽ തെളിഞ്ഞിരിക്കുകയാണ് എവിടെയും ചെമ്മണ് ചാലിട്ടിറങ്ങിയ പാടുകൾ മാത്രം പൈനാവ് പൂർണ്ണിമാ ക്ലബിലും സമീപത്തെ കോട്ടേഴ്സുകളിലുമായി ഇവർ അഭയം തേടിയിരിക്കുകയാണ്. ചെറുതോണി ടൗണിന് വിളിപ്പാടകലെയുള്ള ഗാന്ധി നഗറിൽ ഉരുൾ മരണം വിതച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും കാണാതായ ആളുകളെ കണ്ടെത്താനാവുന്നില്ല. രണ്ട് പേരാണ് ഇവിടെ മരണപ്പെട്ടത് മൂന്നോളം പേർ മണ്ണിനടിയിൽ പെട്ടതായാണ് സംശയം പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം ശ്രിഷ്ഠിക്കുകയാണ്. അഞ്ഞൂറോളം കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് ഇവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്. മൊബൈൽ നെറ്റ് വർക്ക് കൾ തകരാറിലായതോടെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മേഖലകളിലേക്ക് എത്തുവാനും ഉറ്റവരുടെ വിവരങ്ങൾ ലഭിക്കാതായതോടെ പലരും ആശങ്കയിലായി. ജില്ലാ ആസ്ഥാനത്ത് വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരും വീടുകളുമായി ബന്ധപ്പെടാനാവാതെ കുടുങ്ങി കിടക്കുകയാണ്. റോഡുകൾ തകർന്നതിനാൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണം പോലും എത്തിക്കുവാനും ബന്ധപെട്ടവർക്കാവുന്നില്ലാ.

കനത്തമഴയെ തുടര്‍ന്ന് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാനൂറ്റി എണ്‍പതോളം വരുന്ന തൊഴിലാളി കുടുംബങ്ങള്‍. പള്ളിവാസല്‍ ആറ്റുകാട് പ്രദേശത്തെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തട്ടസ്സപ്പെട്ടതും, ആറ്റുകാട് പാലംഅപകാടാവസ്ഥയിലായതുമാണ് പ്രദേശം ഒറ്റപ്പെടുവാന്‍ കാരണം.

മൂന്നാർ പള്ളിവാസലിൽ തൊഴിലകൾ ഒറ്റപെട്ടു

 

മൂന്നാര്‍ പള്ളിവാസലില്‍ ആറ്റുകാട് പ്രദേശത്തെ 480 ഓളം വരുന്ന തൊഴിലാളി കുടുംബങ്ങള്‍ പുറംലോകവുമായി ഒരുവിധ ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു. ആറ്റുകാട് വാട്ടര്‍ ഫാള്‍സിന് സമീപത്തായിട്ടുള്ള പാലം മാട്ടുപെട്ടി അണക്കെട്ട് തുറന്ന് വിട്ടതോടെ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ ഏത് നിമിഷവും പുർണ്ണമായും തകരുമെന്ന അവസ്ഥയില്‍ എത്തിയതോടെ ഇതുവഴി ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. മാത്രവുമല്ല പ്രദേശവാസികള്‍ക്ക് ഇവിടെ നിന്നും പുറത്തേയ്ക്ക് പോകുന്നതിനുള്ള പോതമേട് വഴിയും ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് പൂര്‍ണ്ണമായി ഗതാഗതം നിലച്ചു. ഇതോടെയാണ് പ്രദേശം ഒറ്റപ്പെട്ടിരിക്കുന്നത്.
ബൈറ്റ്…
ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും പുറത്തേയ്ക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയാണ്. കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുവാനും കഴിയാത്ത അവസ്ഥയിലാണ്. മണ്ണ് നീക്കുന്നതിനും മറ്റുമായി ഇവിടേയ്ക്ക് എത്തിച്ചേരുവാന്‍ കഴിയാത്തതും പ്രതിസന്ധിയായി നിലനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് ഒറ്റപ്പെട്ട നിലയില്‍ കുടുങ്ങിക്കിടക്കുന്നത്

You might also like

-