ആശങ്കയൊഴിയുന്നു …ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ സാരമായ കുറവ്

0

ചെറുതോണി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ സാരമായ കുറവ് രേഖപ്പെടുത്തി കഴിഞ്ഞി ദിവസ്സങ്ങളിൽ .. പിന്നിട്ട ജലനിരപ്പ് .അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി നീരൊഴുക്കി വിട്ടതോടെ 2399.52 (5am) ൽ എത്തി വൃഷ്ടി പ്രദേശത്തു മഴകുറഞ്ഞതിനെത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സാരമായി കുറഞ്ഞതാണ് ജലനിരപ്പിൽ കുറവുണ്ടാകാൻ കാരണം ഇപ്പോൾഅണക്കെട്ടിന്റെ അഞ്ചു ഷട്ടറുകൾ തുറന്ന് 750 ഘനയടി വെള്ളമാണ് ഒരു സെക്കൻഡിൽ പുറം തള്ളുന്നത് . ഇപ്പോൾ ഡാമിലേക്ക് ഒഴുകി എത്തുന്നത് 398 ഘനയടിവെള്ളവും വൈദുതി ഉത്പാദനം വഴി പുറം തള്ളുന്നത് 115 ഘനയടിവെള്ളവും മാണ് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തേക്കാൾ കൂടുതൽ പുറം തള്ളുന്നതിനാൽ . അണക്കെട്ടിലെ ജലനിരപ്പ് ക്രമാനുഗതമായി ഇപ്പോൾ കുറഞ്ഞു വന്നുകൊണ്ടിരിക്കുകയാണ് .മഴ വീണ്ടും ശക്തിപ്രാപിച്ചില്ലങ്കിൽ അടുത്തമണിക്കൂറുകളിൽ അണക്കെട്ടിന്റെ തുറന്ന ഷട്ടറുകൾ അടച്ചു ജലം വീണ്ടും സംഭരിക്കാനാവും .എന്നാൽ കാലാവസ്ഥയെ ആശ്രയിച്ചേ ഏതു നടപ്പാക്കും.

You might also like

-