ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്ന്നു ഇരുപത്തിനാലുമണിക്കൂറിനിടെ 0 .52 അടി കുടി 2395.78 അടിയിലെത്തി .മഴയുടെ അളവിൽ നേരിയക്കുറവ്
സ്ഥിതിഗതികൾ നിയന്ത്രണവിധേയം ആണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചെറുതോണിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്
IDUKkI RESERVOIR –
01/08/2018
Reservoir Level-
2395.82 ft.
Prev. Yr. Same day W/L-
2320.70 ft.
Full Reservoir Level-
2403. 00 ft.
Storage-
66209.29Mcft.
Percentage of Storage-
91.68 %
Rainfall . 15.6 mm
Generation- 15.102mu
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനിടെ 0.52 അടികൂടി 2395.78 അടി കടന്നു .ഇന്നലെ ഇതു 2395.26 അടിയായിരുന്നു പെരിയാർ,തീരാത്ത് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള ജാഗ്രത നിർദേശം തുടരുകയാണ് നദികളുടെ തീരത്തുള്ളവർ അതി ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു വൃഷ്ടി പ്രദേശത്ത് മഴയുടെ അളവിൽ നേരിയ കുറവ് ഉണ്ടായെങ്കിലും . അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന ജലത്തിന്റെ അളവിൽ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല .
ഓറഞ്ച് അലർട്ട് പുറുപ്പെടുവിച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയം ആണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചെറുതോണിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
2399 അടിയാകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് നല്‍കും. പെരിയാറിന്റെ തീരത്തു താമസിക്കുന്നവരെ മൈക്കിലൂടെയും നേരിട്ടും അതീവ ജാഗ്രതാ നിര്‍ദേശ അറിയിക്കും. ഇതിനിടെ അപകട മേഖലയിലുള്ളവരെ പ്രദേശത്തു നിന്ന് മാറ്റും.