19,512 കോടി രൂപയുടെ നഷ്ടം; അടിയന്തര സഹായമായി ചോദിച്ചത് 2000 കോടി, പ്രധാനമന്ത്രി നല്‍കിയത് 500 കോടി അടിയന്തരമായി 2000 കോടി രൂപയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

19,512 കോടി രൂപയുടെ നഷ്ടം; അടിയന്തര സഹായമായി ചോദിച്ചത് 2000 കോടി, പ്രധാനമന്ത്രി നല്‍കിയത് 500 കോടി

0

കൊച്ചി :അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

.കേരളത്തിന് 500 കോടി; പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിച്ചു

കേരളത്തിന് അടിയന്തരമായി 500 കോടി കേന്ദ്രം അനുവദിച്ചു. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.ദുരിത ബാധിത മേഖലകളിലെ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിച്ചു
കനത്തമഴയെ തുടര്‍ന്ന് റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യോമനിരീക്ഷണം പുനരാരംഭിച്ചു. കൊച്ചി നേവല്‍ ബേസിലടക്കം കനത്ത മഴയാണ് രാവിലെ ഉണ്ടായത്. നേവി ആസ്ഥാനത്തെ അവലോകനയോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി യാത്ര പുനരാരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഗവര്‍ണര്‍ പി സദാശിവം തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.

കനത്ത മഴ, പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ തിരിച്ചിറക്കി, വ്യോമനിരീക്ഷണം റദ്ദാക്കി
കനത്ത മഴയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ തിരിച്ചിറക്കി. ഇതോടെ ദുരിതബാധിത മേഖലകളിലെ വ്യോമനിരീക്ഷണം റദ്ദാക്കി. കൊച്ചി നേവല്‍ ബേസിലടക്കം കനത്ത മഴയാണ്. പ്രധാനമന്ത്രി ഇപ്പോള്‍ നേവി ആസ്ഥാനത്ത് തങ്ങുകയാണ്. ഇവിടെ അവലോകനയോഗം ചേര്‍ന്നേക്കും. മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തുണ്ട്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ട്.

 പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിച്ചു .

തൃശൂരിലെ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടന്നവരില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍
തൃശൂര്‍ ചാലക്കുടിയിലെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടന്നവരില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെക്കൂടാതെ മാളയിലും വെട്ടുകാട്ടിലുമാണ് മറ്റു മരണങ്ങളുണ്ടായിരിക്കുന്നത്. അതേസമയം മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ 1500ലധികം ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.

ചെങ്ങന്നൂരില്‍ മഴ തുടരുന്നു; ഗുരുതരമായ സാഹചര്യമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മഴ തുടരുന്നു. ചെങ്ങന്നൂരില്‍ ഗുരുതരമായ സാഹചര്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഒഴുക്ക് കാരണം ബോട്ടുകള്‍ക്ക് ചെങ്ങന്നൂരില്‍ അടുക്കാനാവുന്നില്ല, 300 ബോട്ടുകള്‍ പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മീഡിയവണിനോട്

തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി കോശിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഗതാഗതം പുനസ്ഥാപിച്ചു
താറുമാറായ മലപ്പുറം-പാലക്കാട് റോഡിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.കെ.എസ്.ആര്‍.ടി.സി ഓടിത്തുടങ്ങി

 

You might also like

-