ഇടുക്കിയില്‍ പരിശോധനയ്ക്ക് അയച്ച 14 ല്‍ 12 വും നെഗറ്റീവ്വ്ജില്ലയില്‍ 54 പേര്‍ കോവിഡ് 19 നിരീക്ഷണത്തില്‍

കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരും നേരിട്ട് ആശൂപത്രിയില്‍ വരേണ്ടതില്ല. അവര്‍ ഏറ്റവും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളിലോ (ദിശ- 1056) 04862233130, 04862233111. ഈ നമ്പറുകളില്‍ ബന്ധപ്പെടുകയും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണം

0

ഡി.റ്റി.പി.സിയുടെ 11 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു

ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള താഴെപ്പറയുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം താല്‍ക്കാലികമായി അടച്ചിട്ടു
മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നുള്ള സൈറ്റ് സീയിംഗ് ടൂര്‍, മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്റര്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മൂന്നാര്‍,  ശ്രീനാരായണപുരം ടൂറിസ്റ്റ് കേന്ദ്രം, മലങ്കര ടൂറിസ്റ്റ് ഹബ്ബ്,  ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക് വെള്ളാപ്പാറ, പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രം,  രാമക്കല്‍മേട് ടൂറിസ്റ്റ് സെന്റര്‍, ആമപ്പാറ, കൊളുക്കുമല.

ചെറുതോണി :ജില്ലയില്‍ 54 പേര്‍ കോവിഡ് 19 നിരീക്ഷണത്തില്‍. പരിശോധനയ്ക്ക് അയച്ച 14 എണ്ണത്തില്‍ ലഭിച്ച 12 എണ്ണവും നെഗറ്റീവ് ആണ്. ഡല്‍ഹിയില്‍ നിന്നെത്തിയ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ ഉത്തരേന്ത്യക്കാരന്റെയും ഫലം നെഗറ്റീവയതിനാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റി. മറ്റു 2 പേരുടെയും പരിശോധന ഫലം  (13) ലഭിക്കും. നിരീക്ഷണത്തില്‍ ഉള്ളവരെല്ലാം വീടുകളിലാണ് ഇപ്പോള്‍ കഴിയുന്നത്.
കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരും നേരിട്ട് ആശൂപത്രിയില്‍ വരേണ്ടതില്ല. അവര്‍ ഏറ്റവും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളിലോ (ദിശ- 1056) 04862233130, 04862233111. ഈ നമ്പറുകളില്‍ ബന്ധപ്പെടുകയും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണം. രോഗലക്ഷണങ്ങള്‍ ഉളളവര്‍ കഴിവതും പൊതുപരിപാടികളും പൊതുയാത്രാസംവിധാനങ്ങളും ഒഴിവാക്കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ചോ, ഹാന്‍ഡ് സാനിട്ടൈസര്‍ ഉപയോഗിച്ചോ കഴുകേണ്ടതും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ, ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മറയ്ക്കണം. അനാവശ്യമായ ആശൂപത്രി സന്ദര്‍ശനവും രോഗീ സന്ദര്‍ശനവും ഒഴിവാക്കണം.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ കോവിഡ് 19 ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ നിര്‍വഹിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡണ്ടുമാര്‍, വിദ്യാഭ്യാസ വകുപ്പ്, ജീവനക്കാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. യോഗത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. മെഡിക്കല്‍ കേളേജ് കമ്മ്യൂണിറ്റി വിഭാഗം അസി.പ്രൊഫസര്‍ ഡോ.മിനു ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.
ക്ലാസ്സില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യ പൗലോസ്, എഡിഎം ആന്റണി സ്‌കറിയ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍മാര്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ.എന്‍, ഡെപ്യൂട്ടി ഡിഎംഒ സുഷമ പി.കെ, ഡോ. മറ്റു വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. എന്‍. പ്രിയ ഡെപ്യൂട്ടി മെഡിക്കല്‍ ആഫീസര്‍ ഡോ. പി.കെ സുഷമ എന്നിവര്‍ പോലീസ് വകുപ്പ് കൈകൊളേളണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ട് പി.കെ .മധു അദ്ധ്യക്ഷത വഹിച്ചു.

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ, ലോഡ്ജ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കുമായി കുമളി സാന്ദ്രാ പാലസ് ഓഡിറ്റോറിയത്തില്‍ വച്ച്
ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ദിവസേന നിരവധി വിദേശ / തദ്ദേശ വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ളവരുമായി ഇടപെടുന്ന ഇവര്‍ സ്വീകരിക്കേണ്ട കൊറോണ രോഗ പ്രതിരോധ മുന്‍കരുതലുകള്‍, താമസക്കാര്‍ക്കു നല്‌കേണ്ട നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചാണ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തിയത്. പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനന്തു, കോവിഡ് 19 പ്രതിരോധവും മുന്‍കരുതലും സംബന്ധിച്ച് ക്ലാസ് നയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, കുമളി പിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസുകുട്ടി, ജെഎച്ച്‌ഐമാരായ മാടസ്വാമി, വരുണ്‍, വ്യാപാരി-വ്യവസായി പ്രസിഡന്റ് ഷിബു തോമസ്, തുടങ്ങിയവര്‍ സംസാരിച്ചു. ക്ലാസിലെത്തിയവര്‍ക്കായി
കോവിഡ്19 മുന്‍കരുതലുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും അടങ്ങിയ ലഘു പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്തു.

കൊറോണ അസുഖം പടരുന്നതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി കട്ടപ്പന, തൊടുപുഴ നഗരസഭയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയോമിത്രം മെഡിക്കല്‍ ക്യാമ്പുകള്‍ താല്കാലികമായി നിര്‍ത്തി വെച്ചതായി ആരോഗ്യ സുരക്ഷമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9387388889.

You might also like

-