അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃത കുടിയേറ്റവേട്ട; ഒറ്റദിവസം മിസ്സിസിപ്പിയില്‍ നിന്നും പിടികൂടിയത് 680 പേരെ
അനധികൃത കുടിയേറ്റം തടയുന്നതിന് ട്രമ്പ് ഭരണകൂടം സ്വീകരിച്ച ശക്തമായ നയങ്ങളുടെ ഭാഗമാണിത്.
മിസിസ്സിപ്പി: മിസിസ്സിപ്പി സംസ്ഥാനത്ത് ആറു സിറ്റികളിലായി ആഗസ്റ്റ് 7ന് നടന്ന അനധികൃത കുടിയേറ്റ വേട്ടയില്‍ 680 ലധികം പേര്‍ അറസ്റ്റിലായി.അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റദിവസത്തെ റെയ്ഡില്‍ ഒരു സംസ്ഥാനത്തു നിന്നും ഇത്രും പേരെ പിടികൂടുന്നതെന്ന് യു.എസ്. ഇമ്മിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിന് ട്രമ്പ് ഭരണകൂടം സ്വീകരിച്ച ശക്തമായ നയങ്ങളുടെ ഭാഗമാണിത്. സംസ്ഥാനത്തെ 6 ഫുഡ് പ്രോസസിങ്ങ് പ്ലാന്റുകളിലാണ് ഒരേ സമയം അധികൃതര്‍ റെയ്ഡിനെത്തിയത്. അറസ്റ്റു ചെയ്തവരില്‍ ഭൂരിഭാഗവും ലാറ്റിനൊ വിഭാഗത്തില്‍പ്പെട്ടവരാണ്. ക്രൈമും, ഡ്രഗ്‌സും, കൂടുതലും മെക്‌സിക്കോില്‍ നിന്നും അനധികൃതമായി കുടിയേറിയവരിലാണ് കണ്ടുവരുന്നത്.
അമേരിക്കയില്‍ ഏതൊരാള്‍ക്കും നിയമപ്രകാരം പ്രവേശിക്കാം. അല്ലാത്തവര്‍ ഒരിക്കലും ഇവിടേക്ക് വരരുത്. മിസിസിപ്പി സതേണ്‍ ഡ്ിസ്ട്രിക്ട് യു.എസ്. അറ്റോര്‍ണി മൈക്ക് ഹേഴ്സ്റ്റ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ ഉപയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെ അറ്റോര്‍ണി വിമര്‍ശിച്ചു. ചെറിയ ശമ്പളത്തിന് ഇവരെ ലഭിക്കുമെന്നതു ബിസിനസ്സ് ഉടമസ്ഥരെ പ്രലോഭിപ്പിക്കുമെന്നതു ശരിയാണെങ്കിലും, ഇതു ദേശദ്രോഹമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ടെക്‌സസ്സില്‍ മെക്‌സിക്കന്‍ ഇമ്മിഗ്രന്റ് തിങ്ങിപാര്‍ക്കുന്ന എല്‍ പാസോയില്‍ ഉണ്ടായ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. അനുശോചനം അറിയിക്കുന്നതിന് പ്രസിഡന്റ് ട്രമ്പ് ഇവിടെയെത്തിയ ദിവസം തന്നെയാണ് റെയ്ഡിനായി തിരഞ്ഞെടുത്തതെന്നത് ഒരുപക്ഷേ യാദൃശ്ചികമാകാം.