ഐ.സി.സി പുതിയ ടെസ്റ്റ് റാങ്കിങ് പുറത്ത് വിട്ടു
റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഐ.സി.സി പുതിയ ടെസ്റ്റ് റാങ്കിങ് പുറത്ത് വിട്ടു. റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്തുണ്ട്. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍. 113 പോയിന്റുമായി ഇന്ത്യയാണ് ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം.
922 റേറ്റിങ് പോയിന്റോടുകൂടിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. നിലവിലെ ഏകദിന റാങ്കിങിലും 886 പോയിന്റുമായി കോഹ്‍ലി ഒന്നാം സ്ഥാനത്തുണ്ട്. 113 പോയിന്റുമായി ഇന്ത്യയാണ് നിലവിലെ പട്ടികയില്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം. ടെസ്റ്റ് റാങ്കിങില്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ 913 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര 881 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ആദ്യ പത്തില്‍ ഇടം നേടാനായില്ല.
673 പോയിന്റുമായി റിഷഭ് പന്ത് 15ാം സ്ഥാനത്തും 643 പോയിന്റുമായി അജിങ്ക്യ രഹാനെ 21ാം സ്ഥാനത്തുമാണ്. ബൌളര്‍മാരുടെ പട്ടികയില്‍ ആസ്ത്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സണ്‍, ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
ഇന്ത്യയുടെ രവിന്ദ്ര ജഡേജ 794 പോയിന്റുമായി ആറാം സ്ഥാനത്തും രവിചന്ദ്രന്‍ അശ്വിന്‍ 763 പോയിന്റുമായി പത്താം സ്ഥാനത്തുമാണ്. ജസ്പ്രീത് ബുംറ 16 മതും മുഹമ്മദ് ഷമി 21മത് സ്ഥാനത്തുമാണ്. ഓള്‍ റൌണ്ടര്‍മാരുടെ പട്ടികയില്‍ വിന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ 387 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. ഹര്‍ദിക് പാണ്ഡ്യ 27മതുണ്ട്.