ക്വാറന്‍റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ജോലിയിൽ തിരികെ പ്രവേശിച്ചു
മധുവിധുവിനായ വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചിരുന്നെങ്കിലും കോവിഡ‍് പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചത്.
കൊല്ലം :കൊല്ലത്ത് ക്വാറന്‍റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു. അനുപം മിശ്ര ഐ.എ.എസിനെയാണ് ആലപ്പുഴ സബ്കലക്ടറായി തിരിച്ചെടുത്തത്. 2016 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ അനുപം മിശ്ര വിവാഹത്തിനായ അവധിയെടുത്ത് ഉത്തര്‍പ്രദേശില്‍ പോയ ശേഷം 18ന് കൊല്ലത്ത് തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചു. മധുവിധുവിനായ വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചിരുന്നെങ്കിലും കോവിഡ‍് പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചത്.സംഭവത്തില്‍ സസ്പെന്‍ഷനിലായ ഗണ്‍മാന്‍ സജീവിനെ ഇതുവരെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ല.ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് അനുപം മിശ്ര ഐഎഎസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥന്‍ യുവാവാണെന്നും ആദ്യത്തെ തെറ്റാണെന്നതും പരിഗണിച്ചാണ് തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വാക്കാലുള്ള താക്കീത് നല്‍കിയതായും ഉത്തരവിലുണ്ട്. ആലപ്പുഴ സബ് കലക്ടറായാണ് തിരിച്ചെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്ര മുങ്ങിയത്.പേഴ്സണൽ ഗൺമാന്റെയും ഡ്രൈവറുടെയുമൊക്കെ കണ്ണുവെട്ടിച്ചാണ് സബ്കലക്ടർ ക്വാറന്‍റൈന്‍ ലംഘിച്ച് മുങ്ങിയത്. കാണ്‍പൂരിലേക്കാണ് മിശ്ര പോയത്. ഇതിനെത്തുടര്‍ന്ന് മിശ്രയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.ജില്ലാ കളക്ടറെയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് മിശ്ര മുങ്ങിയത്.