യൂണിടാക് വിതരണം ചെയ്ത ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് നീക്കം
ശിവശങ്കറടക്കം ഐ ഫോണ്‍ ലഭിച്ചവരുടെ പട്ടികയിലുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കരാറിനായി യൂണിടാകാണ് ഐ ഫോണുകള്‍ യുഎഇ കോണ്‍സുലേറ്റ് വഴിയും മറ്റും വിതരണം ചെയ്തതെന്നാണ്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് വിതരണം ചെയ്ത ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം.
കൈക്കൂലിയായിട്ടാണ് ഇത്തരത്തില്‍ ഫോണുകള്‍ വിതരണം ചെയ്തതെന്നാണ് വിജിലന്‍സിന്റെ കണ്ടത്തെൽ ഐ ഫോണ്‍ കൈപ്പറ്റിയ ആളുകൾക്ക് വിജിലന്‍സ് നോട്ടീസ് നൽകും . ഇന്നലെ കാട്ടാക്കട സ്വദേശിയും പരസ്യ കമ്പനി ഉടമയുമായ പ്രവീണില്‍ നിന്ന് ഒരു ഫോണ്‍ പിടിച്ചെടുത്തിരുന്നു.യുഎഇ കോണ്‍സുലേറ്റ് നടത്തിയ പരിപാടിയില്‍ നറുക്കെടുപ്പിലൂടെയാണ് ഫോണ്‍ ലഭിച്ചതെന്നാണ് പ്രവീണ്‍ നല്‍കിയ മൊഴി. മറ്റുള്ള ആറ് ഫോണുകളും ഉടന്‍ പിടിച്ചെടുക്കാനാണ് തീരുമാനം.
ശിവശങ്കറടക്കം ഐ ഫോണ്‍ ലഭിച്ചവരുടെ പട്ടികയിലുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കരാറിനായി യൂണിടാകാണ് ഐ ഫോണുകള്‍ യുഎഇ കോണ്‍സുലേറ്റ് വഴിയും മറ്റും വിതരണം ചെയ്തതെന്നാണ് വിലയിരുത്തല്‍.