ഹൂസ്റ്റണില്‍ ഫെബ്രുവരി ഒന്നു മുതല്‍ യുഎസ് പാസ്‌പോര്‍ട്ട് അപേക്ഷിക്കാം
സെന്‍ട്രല്‍ ഹൂസ്റ്റണിലും (1400 LUBBOCK) വെസ്റ്റ് ഹൂസ്റ്റണിലും (3203 SOUTH DIARY ASHFORD) രണ്ട് ഓഫിസുകള്‍ തുറക്കുന്നതെന്ന് സിറ്റിയുടെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഹൂസ്റ്റണ്‍: ഫെബ്രുവരി ഒന്നു തിങ്കളാഴ്ച മുതല്‍ ഹൂസ്റ്റണിലെ രണ്ടു മുന്‍സിഫല്‍ കോര്‍ട്ട് ലൊക്കേഷനുകളില്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്നു യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ അറിയിപ്പില്‍ പറയുന്നു. രാജ്യാന്തര യാത്രയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് യുഎസ് പാസ്‌പോര്‍ട്ട് എത്രയും വേഗം ലഭിക്കുന്നതിനാണു സെന്‍ട്രല്‍ ഹൂസ്റ്റണിലും (1400 LUBBOCK) വെസ്റ്റ് ഹൂസ്റ്റണിലും (3203 SOUTH DIARY ASHFORD) രണ്ട് ഓഫിസുകള്‍ തുറക്കുന്നതെന്ന് സിറ്റിയുടെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ അപേക്ഷകള്‍ സ്വീകരിക്കും. വൈകിട്ട് 5 മുതല്‍ 10 വരെയാണ് സമയം. മുന്‍കൂട്ടിയുള്ള റജിസ്‌ട്രേഷന്‍ ലഭിച്ചവര്‍ക്കാണ് ഓഫിസുകളില്‍ പ്രവേശനം അനുവദിക്കുക. അപേക്ഷ ലഭിക്കുന്നതിന് www.travel.state.gov സന്ദര്‍ശിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 16 വയസിനു മുകളിലുള്ളവര്‍ക്ക് യുഎസ് പാസ്‌പോര്‍ട്ടിന് 110 ഡോളറാണ് അടക്കേണ്ടത്. രണ്ടു മൂന്ന് ആഴ്ചക്കുള്ളില്‍ ലഭിക്കേണ്ടവര്‍ 60 ഡോളര്‍ കൂടെ അടയ്‌ക്കേണ്ടി വരും. 15 വയസ്സിനു താഴെയുള്ളവര്‍ക്കുള്ള പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് 80 ഡോളറാണ്.അപേക്ഷയുടെ സ്റ്റാറ്റസ് അറിയേണ്ടവര്‍ 1877 487 2778 നമ്പറില്‍ വിളിച്ചാല്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.