മകളുടെ കൺമുന്നിൽ വച്ച് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
പ്രതിയായ മധുസൂധനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്
കൊല്ലം| മകളുടെ കൺമുന്നിൽ വച്ച് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗറിൽ കവിത (46) ആണ് വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂധനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കുടുംബപ്രശ്ങ്ങൾ ഒന്നും ഇല്ല എന്നാണ് പ്രാഥമിക വിവരം