യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ഉച്ചയോടെ തീരം തൊടും .ഒഡീഷ, ബംഗാൾ തീരങ്ങളിൽ റെഡ് അലർട്ട്

ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കടക്കും. നിലവിലെ പ്രവചന പ്രകാരം ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11 നും ഇടയിൽ കരയിലേക്ക് കയറി തുടങ്ങും.

0

കൊൽക്കൊത്ത :ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ യാസ് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ, ബംഗാൾ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒഡിഷ തീരത്ത് ദമ്ര പോർട്ടിനും പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര – ബാലസോർ സമീപത്തു കൂടി മണിക്കൂറിൽ പരമാവധി 130 മുതൽ 140 കിലോമീറ്റർ വേഗത്തിലാണ് കരയിലേക്കുള്ള പ്രവേശനം. ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കടക്കും. നിലവിലെ പ്രവചന പ്രകാരം ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11 നും ഇടയിൽ കരയിലേക്ക് കയറി തുടങ്ങും.

West Bengal | As #CycloneYaas nears landfall, sea turns rough at Digha in the Purba Medinipur district

ലക്ഷക്കണക്കിന് ആളുകളെ തീരപ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. ബംഗാളിലുണ്ടായ കനത്ത മഴയിൽ രണ്ട് പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷയിൽ നിന്നും ബംഗാളിൽ നിന്നും ഇരുപതുലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ മുതൽ 185 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.ബീഹാർ, ഝാർഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40 വീടുകൾക്ക് കേടുപാടുകൾ പറ്റി. മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. രണ്ട് പേർ മിന്നലേറ്റ് മരിച്ചു.

ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളിലും ഒഡീഷയിലും കനത്ത മഴ പെയ്യുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കാറ്റും മഴയും കനത്ത നാശം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്ത വിമാനത്താവളം രാവിലെ എട്ടര മുതൽ രാത്രി എട്ട് വരെയും അടച്ചിടും. ഭുവനേഷ്വർ വിമാനതാവളം നാളെ രാവിലെ വരെയും അടച്ചിടും. ഭദ്രാക്ക് ജില്ലയിലെ ധര്‍മപോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്. ജനങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ 4000 കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത പറഞ്ഞു.ഇന്ന് രാവിലെ എട്ടര മുതൽ രാത്രി 7.45 വരെ കൊൽക്കത്ത എയർപോർട്ട് പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നി‍ർദ്ദേശം നൽകിയെന്ന് നാവിക സേന അറിയിച്ചു

You might also like

-