കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ കര്‍ശന നടപടികള്‍ മുന്നോട്ടുവെച്ച് മനുഷ്യാവകാശ കമ്മീഷന്‍
പ്രത്യേക സെല്‍ രൂപീകരിച്ച് നിരീക്ഷണം
തിരുവനന്തപുരം: കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ മുന്നോട്ടുവെച്ച് മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നിരീക്ഷണം നടത്തുക എന്ന ആവശ്യത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ തടയാനും നാടോടികളെയും ഇതര സംസ്ഥാനക്കാരെയും പ്രത്യേകം നിരീക്ഷിക്കുന്നതിനായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സെല്‍ രൂപീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാന പോലീസ് മേധാവിയോട് ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.