മുന്‍ ചീഫ് ജസ്റ്റിസ് റോജര്‍ ബി ടേനിയുടെ അര്‍ധകായ പ്രതിമ നീക്കം ചെയ്യണം, യു.എസ് പ്രതിനിധി സഭ
113നെതിരെ 305 വോട്ടിനാണ് പ്രമേയം പാസായത്.
വാഷിംഗ്ടണ്‍: കറുത്ത വംശക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം അനുവദിക്കാനാകില്ലെന്ന് വിധിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് റോജര്‍ ബി ടേനിയുടെ അര്‍ധകായ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭ.പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 22 ബുധനാഴ്ച നല്‍കിയ പ്രമേയത്തിനാണ് സഭയുടെ അംഗീകാരം ലഭിച്ചത്. 113നെതിരെ 305 വോട്ടിനാണ് പ്രമേയം പാസായത്.
ടേനിയുടെ പ്രതിമക്ക് പകരം 1867 ല്‍ സുപ്രീംകോടതിയിലെ ആദ്യ കറുത്തവംശക്കാരനായ തര്‍ ഗൂദ് മാര്‍ഷലിന്റെ പ്രതിമ സ്ഥാപിക്കണമെന്നും സഭ നിര്‍ദ്ദേശിച്ചു.
1857 ല്‍ കുപ്രസിദ്ധമായ ഡ്രെഡ് സ്‌കോട്ട് വിധി പുറപ്പെടുവിപ്പിച്ച കോടതിമുറിക്ക് മുന്നിലാണ് ടേനിയുടെ പ്രതിമ സ്ഥാപിച്ചുട്ടുള്ളത്. അടിമത്തം നിലനിര്‍ത്താന്‍ ആയുധ യുദ്ധത്തിലേര്‍പ്പെട്ട കോണ്‍ഫെറേറ്റ് പക്ഷത്തെ 10 നേതാക്കളുടെ പ്രതിമകളും നീക്കം ചെയ്യാന്‍ സഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതിമ നീക്കം ചെയ്യാനുള്ള ആവശ്യം സെനറ്റിലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും റിപ്പബ്ലിക്കിന് ഭൂരിപക്ഷം ഉള്ളതുകൊണ്ട് പ്രമേയം പസാകുമോ എന്ന കാര്യം സംശയമാണ്.