കന്യാസ്ത്രീയോട് അപമര്യാദയായി പെരുമാറി ആശുപത്രി ജീവനക്കാരൻ മാനേജർ അറസ്റ്റിൽ.

സ്ഥാപനത്തിലെ മറ്റു കന്യസ്ത്രീകൾക്കു നേരെയും സ്ത്രീകൾക്ക് നേരെയും ഇയാൾ സമാന രീതിയിൽ പെരുമാറിയതായി പരാതി ഉയർന്ന സാഹചര്യത്തിൽ ആശുപത്രിയിലെ മറ്റു സ്ത്രീകളുടെ മൊഴികൂടി പോലിസ് രേഖപ്പെടുത്തും

ചങ്ങനാശേരി| കന്യാസ്ത്രീയോട് അപമര്യാദയായി പെരുമാറി ആശുപത്രി എച്ച് ആർ മാനേജർ അറസ്റ്റിൽ. പാമ്പാടി സ്വദേശിയായ ബാബു തോമസ് ആണ് അറസ്റ്റിൽ ആയത്. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ ആണ് പ്രതി.

ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ ആണ് പ്രതി. ഇയാൾ അശ്ളീല സന്ദേശങ്ങൾ അയച്ചതായും ഫോൺ വഴി അടക്കം ലൈംഗിക ആവശ്യം ചോദിച്ചതായാണ് പരാതി. ആശുപത്രിയിൽ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചതായും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. ഇയാളെ ആശുപത്രിയിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. സ്ഥാപനത്തിലെ മറ്റു കന്യസ്ത്രീകൾക്കു നേരെയും സ്ത്രീകൾക്ക് നേരെയും ഇയാൾ സമാന രീതിയിൽ പെരുമാറിയതായി പരാതി ഉയർന്ന സാഹചര്യത്തിൽ ആശുപത്രിയിലെ മറ്റു സ്ത്രീകളുടെ മൊഴികൂടി പോലിസ് രേഖപ്പെടുത്തും

You might also like

-