വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി അഞ്ച് അംഗ സംഘം 1.37 ലക്ഷം രൂപ കവർന്നു അഭിഭാഷകനടക്കം മുന്ന് പേർ പിടിയിൽ ?

സ്ഥലം വിൽപന സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ യുവതി ഇയാൾ അറിയാതെ തന്റെ ഫോണിൽ തന്ത്രപൂർവ്വം പകർത്തി

0

അടിമാലി: പോലീസുകാരെന്ന വ്യാജേന വ്യാപാരിയെ ഹണീ ട്രാപ്പിലൂടെ കുടുക്കി അഞ്ച് അംഗ സംഘം പണം തട്ടിയെടുത്തതായി പരാതി. അടിമാലിയിലെ ചെരുപ്പ് കട നടത്തുന്ന
വിജയനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. കെണിയിൽപ്പെടുത്തി വിജയന്റെ 1.37 ലക്ഷം രൂപയും സംഘം തട്ടിയെടുത്തു.
സംഭവം സംബന്ധിച്ച് വിജയൻ അടിമാലി പോലീസിൽ നൽകിയിരിക്കുന്ന മൊഴി ഇപ്രകാരമാണ് കഴിഞ്ഞ ജനുവരി 27ന് ആയിരുന്നു കേസിന് ആസ്പതമായ സംഭവം.
അടിമാലിയിലെ വിജയന്‍റെ ബന്ധുവിന്‍റെ 9.5 സെന്‍റ് സ്ഥലം വാങ്ങാൻ എന്ന പേരിൽ അജിത യെന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീ വീട്ടിൽ എത്തി. സ്ഥലം വിൽപന
സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ യുവതി ഇയാൾ അറിയാതെ തന്റെ ഫോണിൽ തന്ത്രപൂർവ്വം പകർത്തി. തുടർന്ന് അജിത വീട്ടിൽ നിന്ന് പോയി. തൊട്ട് പിന്നാലെ റിട്ടയേഡ് ഡി.വൈ.എസ്.പി. എന്ന് പരിചയപ്പെടുത്തി സഹദേവൻ എന്നയാൾ വിജയനെ ഫോണിൽ വിളിച്ചു. താൻ വീട്ടിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും അതിനുള്ള തെളിവ് കൈവശം ഉണ്ടെന്നുമായിരുന്നു സന്ദേശം. ഈ സംഭവം ഒതുക്കി തീർക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും അറിയിച്ചു. സഹദേവന് പിന്നാലെ ഷാജി, ഷൈജൻ എന്നിവരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി മൊഴിയിൽ പറയുന്നു.
ഭീഷണി ശക്തമായപ്പോൾ സംഘത്തിലെ ആരെയും പരിചയമില്ലാത്തതിനാൽ അടിമാലിയിലെ ഒരു അഭിഭാഷകൻ മുഖേന 1,37,000 രൂപ നൽകി.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേസ് ഒത്തു തീർക്കാമെന്ന വ്യാജേന സംഘം അടിമാലിയിലെ വിജയന്‍റെ കടയിലെത്തി ഭീഷണിപ്പെടുത്തി ബാക്കി പണവും ആവശ്യപ്പെട്ടു.
പണം ലഭിക്കാതായതോടെ സംഘം വിജയന്റെ ബന്ധുക്കളെയും, കുടുംബാഗങ്ങളേയും ഭീഷണിപ്പെടുത്തൽ തുടർന്നു. ഇതോടെയാണ് സംഭവം വീട്ടിലറിഞ്ഞത്. ഇതോടെ വിജയൻ ഡി.ജി.പിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. മൂന്നു ചെക്ക് ലീഫുകളിലായി ഏഴര ലക്ഷം രൂപയും, എഴുതാത്ത രണ്ട് മുദ്രപത്രങ്ങളും വിജയനെ ഭീഷണിപ്പെടുത്തി സംഘം കൈക്കലാക്കിയിട്ടുണ്ട്.
ചൊവാഴ്ച്ച എസ്.പി.പരാതികാരന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുവാൻ അടിമാലി പോലീസിന് നിർദേശം നൽകി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ അടിമാലി പഞ്ചായത്ത് നിവാസികളാണെന്നും, ഇത്തരത്തിൽ തട്ടിപ്പ് കേസുകൾ മുൻപും ഈ സംഘം നടത്തിയിട്ടുള്ളതായും

കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ മൂന്ന് പേരെ പോലീസ് പിടികൂടിയതായിയാണ് കേസിൽ അഞ്ചോളം സ്ത്രീകൾ ഉൾപെട്ടിട്ടുള്ളതായാണ് വിവരം വിവരം പണത്തട്ടിപ്പിന് കൂട്ടുനിന്ന അഭിപാഷനേ പോലീസ് ചോദ്യം ചെയ്യുന്നു .അടിമാലി സി.ഐ. അനിൽ ജോർജ്, എസ്.ഐ. സി.ആർ.സന്തോഷ് എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച്
പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

You might also like

-