പുരുഷന്മാരിലെ സ്വവർഗാനുരാഗികൾക്ക് മരുന്നുമായി അറബ് ഗവേക്ഷക സ്വവർഗാനുരാകത്തിന് കാരണം “ബീജം ഭക്ഷിക്കുന്ന വിരകൾ”

"ഒരാൾ സ്വവര്‍ഗാനുരാഗിയാകുന്നതിന് കാരണം അയാളുടെ മലദ്വാരത്തിലെ ബീജം ഭക്ഷണമാക്കുന്ന വിരകളാണെന്ന കണ്ടെത്തലുമായി കുവൈറ്റി സ്വദേശി രംഗത്ത്.

0

കുവൈറ്റ് “:ആണിനെ സ്വവർഗാനുരാഗിയാക്കുന്നത് ബീജം ഭക്ഷിക്കുന്ന വിരകൾ’; പ്രതിവിധി കണ്ടെത്തിയെന്ന് കുവൈറ്റി ‘അക്കാദമിക് വിദഗ്ധ’ മരിയം അൽ സൊഫെൽ “ഒരാൾ സ്വവര്‍ഗാനുരാഗിയാകുന്നതിന് കാരണം അയാളുടെ മലദ്വാരത്തിലെ ബീജം ഭക്ഷണമാക്കുന്ന വിരകളാണെന്ന കണ്ടെത്തലുമായി കുവൈറ്റി സ്വദേശി രംഗത്ത്. അക്കാദമിക് വിദഗ്ധ എന്ന് അവകാശപ്പെടുന്ന ഡോ:മരിയം അൽ സൊഫെൽ ആണ് സ്വവർഗ ലൈംഗികതക്ക് പ്രതിവിധി കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. കുവൈറ്റി ചാനലായ സ്കോപ് ടിവിയിലാണ് അവരുടെ വെളിപ്പെടുത്തൽ സംപ്രേഷണം ചെയ്തത്. ആൺ സ്വവർഗാനുരാഗികളുടെ ലൈംഗിക അഭിനിവേശം നിയന്ത്രിക്കുന്ന സപ്പോസിറ്ററുകളാണ് താൻ കണ്ടെത്തിയതെന്നും ഇവർ പറയുന്നു.

മലദ്വാരത്തിലുള്ള ബീജം ഭക്ഷണമാക്കുന്ന വിരകൾ ആണ് സ്വവർഗാനുരാഗത്തിന് കാരണമാകുന്നതെന്ന് മരിയം പറയുന്നു. ‘ഈ വിരകൾ ലൈംഗികതയെ ബാധിക്കുകയും ഇതേ അവസ്ഥ തുടരുകയും ചെയ്യുന്നു. ഇതിനെതിരെ ഞാൻ സപ്പോസിറ്റർ ഗുളികകൾ വികസിപ്പിച്ചെടുത്തു. ചിലയാളുകളിൽ പ്രത്യേക സമയത്ത് ഇത് ഉപയോഗിക്കാം. വിരകളെ ഇല്ലായ്മ ചെയ്യുകവഴി പഴയ അവസ്ഥയിലേക്ക് അയാളെ മടക്കി കൊണ്ടുവരാനാകും’- മരിയം പറയുന്നു. ‘ഇത് ശാസ്ത്രമാണ്. ഇതിൽ നാണിക്കാനൊന്നുമില്ല. ഇത് സിദ്ധൗഷധമാണ്. ഇക്കാര്യങ്ങളെല്ലാം ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്’ – അവര്‍ അവകാശപ്പെട്ടു.

സപ്പോസിറ്ററുകൾക്കൊപ്പം പുരുഷ സ്വവർഗാനുരാഗികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മരിയം പറയുന്നു. പുരുഷത്വം ശക്തിപ്രാപിക്കാനും പേശികൾ കരുത്താർജിക്കാനും പ്രത്യേക ഭക്ഷണ ക്രമം കൊണ്ട് സാധിക്കും. മണ്ണിനടിയിൽ വളരുന്ന കിഴങ്ങ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പുരുഷത്വം വർധിപ്പിക്കാനും ഉരുണ്ട് ശക്തിയാർജിച്ച പേശികൾ രൂപപ്പെടാനും സഹായിക്കുമെന്നും മരിയം പറയുന്നു.

You might also like

-