ഹോം ക്വാറന്റീൻ മാർഗ്ഗ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കി.

മാർഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കിൽ അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ പെയിഡ് ക്വാറന്റീൻ സൗകര്യമോ, സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സൗകര്യമോ അനുവദിക്കാവുന്നതാണ്

0

തിരുവനന്തപുരം :സംസ്ഥാനത്തെ ഹോം ക്വാറന്റീൻ മാർഗ്ഗ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കി. സ്വന്തം താമസ സ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ബാത്ത്റൂമും ഉള്ള വ്യക്തികൾക്ക് മാത്രമേ ഹോം ക്വാറന്റീൻ അനുവദിക്കാൻ പാടുള്ളൂ. ഈ സൗകര്യങ്ങൾ മാർഗരേഖ പ്രകാരം ലഭ്യമാണോ എന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.മാർഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കിൽ അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ പെയിഡ് ക്വാറന്റീൻ സൗകര്യമോ, സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സൗകര്യമോ അനുവദിക്കാവുന്നതാണ്. ക്വാറന്റീനിലുള്ള വ്യക്തി വീട്ടിലെ മുതിർന്ന വ്യക്തികൾ/മറ്റ് രോഗബാധയുള്ള വ്യക്തികൾ എന്നിവരുമായി യാതൊരു വിധത്തിലും സമ്പർക്കവത്തിൽ ഏർപ്പെകടാൻ പാടുള്ളതല്ല. ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തിൽവയ്‌ക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു.

You might also like

-