സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന

മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ സൈമൺ ബ്രിട്ടോയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നാണ് ഭാര്യ സീന ഭാസ്കർ പറയുന്നത്. 'മെഡിക്കൽ റിപ്പോർട്ടിലെ പല വിവരങ്ങളും തെറ്റാണ്. പ്രായം പോലും ശരിയായല്ല

0

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍. ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവസാന നിമിഷങ്ങളില്‍ വേണ്ട രീതിയില്‍ പരിചരണം ലഭിച്ചിരുന്നില്ലെന്നും സീന ആരോപിച്ചു.തൃശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ ബ്രിട്ടോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു

അതേസമയം, ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സില്‍ ഓക്‌സിജന്‍ സംവിധാനം ഉണ്ടായിരുന്നില്ല.ഓക്‌സിജന്‍ സംവിധാനമുള്ള ആബുലന്‍സ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഈ സൗകര്യം ഉള്ള വാഹനമല്ല കൊണ്ടുവന്നതെന്നും സീന വ്യക്തമാക്കി.ഡിസംബർ 31-ന് തൃശൂരിൽ വച്ചാണ് സൈമൺ ബ്രിട്ടോ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ സൈമൺ ബ്രിട്ടോയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നാണ് ഭാര്യ സീന ഭാസ്കർ പറയുന്നത്. ‘മെഡിക്കൽ റിപ്പോർട്ടിലെ പല വിവരങ്ങളും തെറ്റാണ്. പ്രായം പോലും ശരിയായല്ല രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലെ സത്യാവസ്ഥ ഇപ്പോഴും അറിയില്ല. പാർട്ടിയ്ക്കേ ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്താനാകൂ’ – സീന പറയുന്നു.എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് അറിയാന്‍ തനിക്ക് ആഗ്രഹമുണ്ട്. മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കുമെന്നും സീന പറഞ്ഞു.

You might also like

-